News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 3 November 2011

മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

മാമലശ്ശേരി : പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നടക്കുന്ന മാമലശ്ശേരി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ യാക്കോബായ വിശ്വാസികളെ ആക്രമിക്കുന്നതിനായി മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായി ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയുടെ മകന്‍ എല്‍ദോയുടെ നേതൃത്വത്തില്‍ വന്ന വാന്‍ സംശയം തോന്നി യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു
ക്ഷുഭിതരായ ജനക്കൂട്ടം വണ്ടി തല്ലിത്തകര്‍ത്തു.വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയ ഗുണ്ടകളില്‍ ഒരാള്‍ അപ്പോള്‍ത്തന്നെ പോലീസ് പിടിയിലായി.ബാക്കിയുള്ളവര്‍ പള്ളിയിലേയ്ക്ക് ഓടിക്കയറി. ഈ സമയ പള്ളിയില്‍ ഉണ്ടായിരുന്ന ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ ഇവരെ പള്ളിയ്ക്കുള്ളില്‍ സംരക്ഷിച്ചു. സംഭവം അറിഞ്ഞു തടിച്ചു കൂടിയ വിശ്വാസികള്‍ പള്ളി വളയുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് പെരുമാറിയത്. സംഭവം അറിഞ്ഞു ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ടു പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ സംഭവസ്ഥലത്തെത്തി പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റു ചെയ്യാമെന്ന് പോലീസ് ഉറപ്പുനല്‍കി. തുടര്‍ന്ന് ശക്തമായ പോലീസ് കാവലില്‍ രാത്രി 10 .30 ന് ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ഉള്‍പ്പടെ 6 പേരെ പോലീസ് അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റി സ്റ്റേഷനിലെയ്ക്ക് കൊണ്ട് പോയി
<iframe width="480" height="360" src="http://www.youtube.com/embed/brkKgZH-HNU" frameborder="0" allowfullscreen></iframe>

No comments:

Post a Comment