News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 1 November 2011

ടി.എം ജേക്കബ് ഇനി ഓര്‍മ

കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് കേരളം യാത്രാമൊഴിയേകി. രാവിലെ ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടിലായിരുന്നു ശവസംസ്‌കാര ശുശ്രൂഷകള്‍. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി.

തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിനെത്തിയിരുന്നു.

പള്ളിയങ്കണത്തില്‍ സേനാ വിഭാഗത്തിന്റെ ഔദ്യോഗിക ആചാരങ്ങളും ഉണ്ടായിരുന്നു. നിരവധി വി.വി.ഐ.പികള്‍ ശവസംസ്‌കാര ച്ചടങ്ങിനെത്തുന്നതിനാല്‍ പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. താണികുന്നേല്‍ തറവാട്ട് വീട്, വീട് മുതല്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിവരെയുള്ള ഒരു കി.മീ. ദൂരം റോഡ്, ദേവാലായാങ്കണം എന്നീ സ്ഥലങ്ങള്‍ കനത്തസുരക്ഷാ വലയത്തിലായിരുന്നു.

No comments:

Post a Comment