News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 1 November 2011

ജേക്കബിന്‌ രാഷ്‌ട്രീയ കേരളം വിടയേകി

പിറവം: കഴിഞ്ഞ ദിവസം അന്തരിച്ച യു.ഡി.എഫ്‌ നേതാവും ഭക്ഷ്യ -സിവില്‍ സപ്ലൈസ്‌ മന്ത്രിയുമായ ടി.എം ജേക്കബിന്‌ രാഷ്‌ട്രീയ കേരളം നിറമിഴിയോടെ വിടയേകി. ജേക്കബിന്റെ മൃതദ്ദേഹം പൂര്‍ണ്ണ സര്‍ക്കാര്‍ ബഹുമതിയോടെ മാതൃഇടവകയായ കൂത്താട്ടുകുളം ആട്ടിന്‍കുന്ന്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. രാവിലെ 10.30ന്‌ നിശ്‌ചയിച്ചിരുന്ന സംസ്‌കാരച്ചടങ്ങ്‌ ജനബാഹുല്യം നിമിത്തം 12.15 ഓടെയാണ്‌ പൂര്‍ത്തിയായത്‌. യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാബ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, സ്‌പീക്കര്‍, എം.എല്‍.എമാര്‍, പോലീസ്‌ ഉദ്യോഗസ്‌ഥര്‍, വിവിധ വകുപ്പ്‌ മേധാവികള്‍, രാഷ്‌ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങി നാടിന്റെ നാനാതുറകളിലുള്ളവര്‍ ജനനായകന്‌ അന്ത്യമോപചാരമര്‍പ്പിക്കാന്‍ കുടുംബവീട്ടിലും പിന്നീട്‌ ദേവാലയത്തിലുമെത്തി.

ദേവാലയത്തില്‍ നടത്തിയ സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ശേഷം സര്‍ക്കാരിന്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന്‌ കുടുംബാംഗങ്ങളും ബന്ധുമിത്രാദികനും ജേക്കബിന്‌ അന്തിേമാപചാരം അര്‍പ്പിച്ചു. മാതൃദേവാലയത്തോട്‌ വിടയേകി മൃതദ്ദേഹം സെമിത്തേരിയിലേക്ക്‌ കൊണ്ടുപോയി. അവിടെ പ്രത്യേകം തയ്യാറാക്കിയ കുടുംബ കല്ലറയില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിക്ക്‌ ശേഷം ജേക്കബിന്‌ അന്തിമ വിശ്രമമൊരുക്കി.

പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രി 10.32 ഓടെയാണ്‌ ജേക്കബ്‌ വിടപറഞ്ഞത്‌.

No comments:

Post a Comment