News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 26 December 2011

മലയാളത്തനിമയും ശാലീനസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന ശോഭന ജോര്‍ജ്‌. രാഷ്‌ട്രീയക്കാരിയുടെ മേലങ്കിയണിഞ്ഞ ശോഭനയുടെ ഫാഷന്‍ സങ്കല്‍പ്പത്തിലേക്ക്‌...

മൈ ഡ്രസ്‌ ഡ്രസിങ്ങിന്‌ ഞാന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഒരു വ്യക്‌തിയുടെ വ്യക്‌തിത്വം പ്രകടമാക്കുന്ന ഒന്നാണ്‌ അയാളുടെ വസ്‌ത്രധാരണം. രാഷ്‌ട്രീയക്കാരുടെ വസ്‌ത്രധാരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്കൊരു അഭിപ്രായമുണ്ട്‌. സ്‌കൂളിലെ ബുധനാഴ്‌ചകളിലെ യൂണിഫോംപോലെ ഒരു വൈറ്റ്‌ ആന്റ്‌ വൈറ്റ്‌ വേഷമാണ്‌ രാഷ്‌ട്രീയക്കാര്‍ക്കെന്ന്‌ പലരും കരുതുന്നു. അത്‌ മാത്രമല്ല ഡ്രസിങ്ങില്‍ അമിത ശ്രദ്ധ കൊടുക്കാതെ ലുക്കില്‍ ഒരു ബോര്‍ ഇമേജ്‌ ക്രിയേറ്റ്‌ ചെയ്യുന്നൂവെന്ന മിഥ്യാധാരണയും നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഞാന്‍ അതില്‍നിന്നും വ്യത്യസ്‌തയാണ്‌. രാഷ്‌ട്രീയക്കാരിയാണെന്നതിലുപരി ഞാന്‍ ഒരു സാമൂഹികജീവിയാണ്‌. അതുകൊണ്ട്‌ തന്നെ എനിക്ക്‌ എല്ലാത്തിലും എന്റേതായ ഇഷ്‌ടങ്ങളും, അനിഷ്‌ടങ്ങളും ഉണ്ട്‌. അത്‌ ഡ്രസിങ്ങിലാണെങ്കിലും മേയ്‌ക്കപ്പിലാണെങ്കിലും എന്തിനാണെങ്കിലും. പെര്‍ഫെക്‌ട് ഡ്രസിങ്‌ ഡ്രസിങ്‌ കണ്ണിന്‌ സന്തോഷം നല്‍കുന്നതാവണം. അത്‌ മാത്രമല്ല നമ്മുടെ അപ്പീയറന്‍സിന്‌ ചേര്‍ന്നതുമാവണം. ഇങ്ങനെയാവണമെങ്കില്‍ വിലകൂടിയ വസ്‌ത്രം ധരിക്കണമെന്നല്ല, ധരിക്കുന്നത്‌ വൃത്തിയുള്ളതും ആത്മവിശ്വാസം നല്‍കുന്നതുമാകണമെന്ന്‌ മാത്രം. എന്ത്‌ വസ്‌ത്രം ധരിക്കുന്നൂവെന്നതിലല്ല അത്‌ എങ്ങനെ ധരിക്കുന്നൂവെന്നതിലാണ്‌ കാര്യം. മാച്ചിങ്‌ ഓര്‍ണമെന്റസ്‌ ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്‌ അനുയോജ്യമായി, ചേരുന്ന ആഭരണങ്ങള്‍ അണിയുന്നത്‌ ഭംഗിയുള്ള കാര്യമാണ്‌. എന്നാല്‍ നമുക്ക്‌ ചേരാത്ത വേഷംകെട്ടി നടക്കുന്നത്‌ തെറ്റാണ്‌. നമുക്ക്‌ നമ്മളെപ്പറ്റി നല്ല ഓര്‍മ്മയും, അവബോധവുംവേണം. നമ്മുടെ പ്രായം, വയസ്‌, പോകുന്ന സന്ദര്‍ഭം അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ഡ്രസ്‌ കോഡ്‌ മാന്യമായ ഏതു വേഷവും നമുക്ക്‌ ഇണങ്ങുമെങ്കില്‍ ഡ്രസ്‌കോഡിന്റെ ആവശ്യമുണ്ടോ? ശരീരത്തിണങ്ങുന്ന വേഷം തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. കേരളീയര്‍ക്ക്‌ കൃത്യമായ ഒരു ഡ്രസ്‌ കോഡില്ലായെന്നുള്ളതാണ്‌ സത്യം. ഡ്രസ്‌- മോര്‍ ചലഞ്ചിങ്‌ രാഷ്‌ട്രീയക്കാരെ സംബന്ധിച്ച്‌ അവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്‌ ധരിക്കുന്ന വേഷം. കാരണം ചില സമയത്ത്‌ അവര്‍ക്ക്‌ മരണവീട്ടിലും, കല്യാണസ്‌ഥലത്തും പങ്കെടുക്കേണ്ടതായിവരുന്നു. ആ സമയത്ത്‌ വേഷം പ്രധാന വില്ലനാണ്‌. രണ്ട്‌ സന്ദര്‍ഭങ്ങളിലും ഇണങ്ങുന്നത്‌ രണ്ട്‌ വേഷവിധാനങ്ങളാണ്‌. കല്യാണത്തിന്‌ പോകുന്നതുപോലെ മരണവീട്ടിലും. മരണവീട്ടില്‍ പോകുന്നതുപോലെ കല്യാണവീട്ടിലും പോകാന്‍ സാധിക്കില്ല. അതുകൊണ്ട്‌ തന്നെ സന്ദര്‍ഭങ്ങളും വേഷവും വില്ലന്‍ കഥാപാത്രങ്ങളാണ്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌. സീരിയസ്‌ ഷോപ്പിങ്‌ ഷോപ്പിങ്‌ ഇഷ്‌ടമാണ്‌, പക്ഷേ അതിനുവേണ്ടി സമയം കളയുന്നതില്‍ താല്‌പര്യമില്ല. എന്താണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്‌ അതുവാങ്ങി എത്രയും പെട്ടെന്ന്‌ സ്‌ഥലം വിടുന്ന ആളാണ്‌ ഞാന്‍. ഒറ്റനോട്ടത്തില്‍ നല്ലതും ചീത്തയും കണ്ടാലറിയാം. പിന്നെയെന്തിന്‌ സമയം കളഞ്ഞ്‌ കറങ്ങിനടക്കണം. ഏറെയിഷ്‌ടം സാരി സാരിയാണ്‌ ഇഷ്‌ടവേഷം. അതില്‍ സെറ്റും മുണ്ടും ഏറെ പ്രിയപ്പെട്ടതാണ്‌. ഏത്‌ സന്ദര്‍ഭമാണെങ്കിലും കഴിയുന്നതും സാരിയുടുക്കാന്‍ ശ്രമിക്കും. വാര്‍ഡ്രോബില്‍ അധികവും സാരിയാണ്‌. അതില്‍ ഡീപ്‌ കളേഴ്‌സാണ്‌ ഏറെ. മെറൂണും കറുപ്പും എന്റെ പ്രിയപ്പെട്ട നിറങ്ങളാണ്‌. തമിഴ്‌നാട്‌ റൊമ്പ പുടിക്കും ഞാന്‍ പോയിട്ടുള്ളതിലും കണ്ടിട്ടുള്ളതിലും വച്ച്‌ എനിക്ക്‌ ഏറെയിഷ്‌ടം തമിഴ്‌നാടാണ്‌. കേരളത്തില്‍നിന്നും തികച്ചും വ്യത്യസ്‌തമായ കള്‍ച്ചര്‍. അവിടെയെല്ലാവരും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ വേഷവിധാനത്തില്‍ റിച്ചാണ്‌. ദാവണിയും കുപ്പിവളയും കനകാംബരവും മുല്ലപ്പൂവും ഒക്കെ ചൂടി നടക്കുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്‌. അവിടെയെത്തിയാല്‍ പര്‍ച്ചേസ്‌ ചെയ്യാന്‍ ഏറെയിഷ്‌ടം വളയും മാലയുമാണ്‌. പലനിറത്തില്‍ കിട്ടുന്ന പ്ലാസ്‌റ്റിക്‌ വളകളും മുത്തുമാലയും ഒരുപാടിഷ്‌ടമാണ്‌. ഇതിലെല്ലാമുപരിയായി എല്ലാവരിലും അസൂയ ഉണ്ടാക്കുന്ന ''കാഞ്ചീരപുരം സാരി" എന്റെയും വീക്ക്‌നെസ്സാണ്‌. ഇന്‍ മൈ ട്രാവല്‍ബാഗ്‌ യാത്ര പോകുമ്പോള്‍ അധികം സാധനങ്ങള്‍ വാരിക്കെട്ടി പോകാറില്ല. ഒരു ചീപ്പ്‌, കണ്ണാടി, ലിപ്‌ ഗ്ലോസ്‌, രണ്ട്‌ ജോഡി നല്ല ഡ്രസ്‌ - അതില്‍ ഒരു സാരി, ഒരു ചുരിദാര്‍. എപ്പോഴും വണ്ടിയില്‍ ഒരു ജോഡി നല്ല ഡ്രസ്‌ ഞാന്‍ കരുതാറുണ്ട്‌. ക്ലോസ്‌ ടു ഹാര്‍ട്ട്‌ പഴമയെന്നും പുതുമ നല്‍കുന്ന ഒന്നാണ്‌. എന്റെ കൈയില്‍ തലമുറ കൈമാറി വന്ന ഒരു വളയുണ്ട്‌. 140 വര്‍ഷം പഴക്കമുള്ള വള. അത്‌ ഞാന്‍ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. വല്യവല്യമ്മച്ചിയുടെ കമ്മലിന്റെ ഒരു ഭാഗം എന്റെ കൈയില്‍ ഭദ്രമായി ഉണ്ട്‌. സോ ക്രേസി മുല്ലപ്പൂവിനോട്‌ വല്ലാത്ത ഭ്രമമാണ്‌. എവിടെ കണ്ടാലും വാങ്ങി ചൂടും. പിന്നെ പലനിറത്തിലുള്ള കുപ്പിവള, റിബണ്‍ ഒക്കെ വലിയ ഇഷ്‌ടമാണ്‌. ഫാഷന്‍ അഡ്വൈസ്‌ നല്ല വേഷം എപ്പോഴും കണ്ണിന്‌ കുളിര്‍മ നല്‍കുന്ന ഒന്നാവണം. ടെന്‍ഷനും, ക്ഷീണമൊക്കെ മാറ്റി അപ്പിയറന്‍സില്‍ എനര്‍ജി ക്രിയേറ്റ്‌ ചെയ്യുന്നതാവണം ഡ്രസിങ്‌.

No comments:

Post a Comment