News
Saturday, 31 December 2011
ക്രിസ്തുവിനെ അറിഞ്ഞ് ജീവിക്കണം - ശ്രേഷ്ഠബാവ
കോലഞ്ചേരി: ക്രിസ്തുവിനെ അറിഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ജീവിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തില്‍ ശനിയാഴ്ച രാത്രി സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഈശ്വരന്റെ വചനങ്ങള്‍ മനുഷ്യന്റെ മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കുവാന്‍ പോന്നതാണെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മനുഷ്യന്‍ ദൈവം കാണിച്ചുതരുന്ന നേര്‍വഴി വിട്ട് വളഞ്ഞവഴികള്‍ തേടുന്നവനാണ്. അവരെ നേര്‍വഴിക്കു നയിക്കുവാന്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഹ് പറഞ്ഞു. ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ യോഗത്തില്‍ വചനശുശ്രൂഷ നടത്തി. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മോര്‍ അത്തനാസിയോസ്, യാക്കോബ് മോര്‍ അത്തനാസിയോസ്, ഐസക് മോര്‍ ഒസ്താത്തിയോസ് എന്നിവരും സഭാ ഭാരവാഹികളായ ജോയ് പി.ജോര്‍ജ്, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, കെ.പി. പീറ്റര്‍, കെ.കെ. മേരിക്കുട്ടി എന്നിവരും സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment