News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 16 December 2011

അമൃതക്ക് പിന്നാലെ മുത്തൂറ്റിലും നഴ്സ് സമരം

പത്തനംതിട്ട: മുത്തൂറ്റ് ആശുപത്രിയില്‍ നഴ്‌സുമാര്‍ ആരംഭിച്ച സമരം തുടരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പാടേ സ്തംഭിച്ചിട്ടും ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതകളൊന്നും ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബോണ്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കമാണ് സമരത്തിനിടയാക്കിയത് അധികൃതരുടെ നീക്കത്തിനെതിരെ അസോസിയേഷന്‍ നേതാക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും ചര്‍ച്ചക്ക് മാനേജ്‌മെന്റ് തയാറായില്ലെന്നാണ് അറിയുന്നത്. വേതന വര്‍ദ്ധനവും ബോണ്ട് വ്യവസ്ഥയില്‍ ഒരു വര്‍ഷം ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്ന് കാട്ടി ഓള്‍ ഇന്ത്യ െ്രെപവറ്റ് നഴ്‌സസ് അസോസിയേഷന്‍ ഡിസംബര്‍ ഏഴിന് ആശുപത്രി മാനേജ്‌മെന്റിന് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നഴ്‌സിങ് സ്റ്റാഫിലെ 26 പേരോട് പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. സര്‍ട്ടിഫിക്കറ്റും ബോണ്ടും വാങ്ങി പിരിഞ്ഞുപോയ്‌ക്കൊള്ളാനാണ് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചത്. കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയതോടെ ഐസിയു, ഓപറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് എന്നിവിടങ്ങളിലെ നഴ്‌സുമാരടക്കം സമരരംഗത്തെത്തുകയായിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. 2007 ബാച്ചില്‍ ആശുപത്രിയില്‍ പഠിച്ച 26 വിദ്യാര്‍ഥിനികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലായത്. മൂന്നര വര്‍ഷത്തെ പഠനവും ആറ് മാസത്തെ ഇന്‍േറണ്‍ഷിപ് സേവനവും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ബോണ്ട് വ്യവസ്ഥയില്‍ ജോലിയെടുക്കുമ്പോള്‍ 1776 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിയ്ക്കുന്നത്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് െ്രെപവറ്റ് നഴ്‌സസ് അസോസിയേഷന്‍ മുത്തൂറ്റ് ആശുപത്രി മാനേജ്‌മെന്റിന് കത്ത് നല്‍കിയത്. എന്നാലിത് അംഗീകരിയ്ക്കാന്‍ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. നിര്‍ദേശം കേരള നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മുത്തൂറ്റ് ആശുപത്രിയിലെ നഴ്‌സുമാരും പ്രക്ഷോഭപാതയിലെത്തിയത്.

No comments:

Post a Comment