News
Sunday, 18 December 2011
ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം ഭൂരിപക്ഷമുള്ളവര്‍ക്ക് നല്‍കണം -ശ്രേഷ്ഠ ബാവ
മൂവാറ്റുപുഴ: വിശ്വാസികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷമുള്ളവര്‍ക്ക് ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്‍കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്ലാത്തപക്ഷം യാക്കോബായ സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയില്‍ അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.
സഭയുടെ സമ്പത്ത് യഥാര്‍ത്ഥ അവകാശികളായ വിശ്വാസികള്‍ക്ക് തിരികെ നല്‍കാത്തപക്ഷം സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചുകൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ തങ്ങള്‍ അവകാശം ഉന്നയിക്കില്ല -ബാവ പറഞ്ഞു.
യോഗത്തില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഗീവര്‍ഗീസ് തെക്കുംചേരില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ ഷാജി ചുണ്ടയില്‍, കമാന്‍ഡര്‍ കെ.എ. തോമസ്, എം.ജെ. മര്‍ക്കോസ്, ഫാ. വര്‍ഗീസ് പുല്യാട്ടില്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍നിന്ന് തുടങ്ങിയ റാലി കണ്ടനാട് ദഭ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലിമീസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഭദ്രാസന സെക്രട്ടറി പനിച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, ജോ. സെക്രട്ടറി കെ.എ. തോമസ്, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, വൈദിക ട്രസ്റ്റി ശ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഗബ്രിയേല്‍ റമ്പാന്‍, ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. റോയി മേപ്പാടം, സിനോള്‍ വി. സാജു എന്നിവര്‍ നേതൃത്വം നല്‍കി.
കനത്ത പോലീസ് കാവലിലായിരുന്നു റാലി. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment