News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 4 December 2011

കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ സംബന്ധിച്ച് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഏഴിന് ചര്‍ച്ച നടത്തും

കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ സംബന്ധിച്ച് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഏഴിന് ചര്‍ച്ച നടത്തും. കൂത്താട്ടുകുളം പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയെന്ന് എസ്‌ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു. ഞായറാഴ്ച 5.30 ന് യാക്കോബായ വിഭാഗം വികാരിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ കല്പന പ്രകാരമാണ് കുര്‍ബാനയര്‍പ്പിച്ചതെന്ന് വികാരി ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട വിശ്വാസികളും ദേവാലയത്തിലെത്തി. ദേവാലയത്തില്‍ സംഘര്‍ഷമുണ്ടാക്കിയ വികാരിയെ അറസ്റ്റ് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി. നിയമമനുസരിച്ചാണ് കുര്‍ബാനയര്‍പ്പിച്ചതെന്ന് യാക്കോബായ വിഭാഗം വിശദമാക്കി. എന്നാല്‍ യാക്കോബായ വിഭാഗം അനധികൃതമായി പള്ളിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി.

No comments:

Post a Comment