News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 28 December 2011

യാക്കോബായ സഭാ വിശ്വാസികളെ തല്ലിച്ചതച്ചതില്‍ പ്രതിക്ഷേദം

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളിയുടെ കീഴിലുള്ള സെന്റ്‌.മേരീസ്‌ ചാപ്പലിന്റെ കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം പെരുന്നാള്‍ ശുശ്രുഷകളില്‍ പങ്കെടുത്തുകൊണ്ട് നിന്ന വികാരി ഫാ.പൗലോസ്‌ ഞാട്ടുകലയെയും പഞ്ചായത്തംഗം ടി.പി.ജോണിനെയും കോ ട്രുസ്ടി ജേക്കബ്‌ ജോണിനെയും dr ജെയിംസ്‌ മാണി തുടങ്ങിയവരെയും വിശ്വാസികളെയും മുന്‍ വികാരി ഫാ. ഏലിയാസ് ജോണും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചതിലും പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിലും പള്ളി മാനേജിംഗ് കമ്മറ്റിയുടെയും ഭക്ത സംഘടനകളുടെയും സംയുക്ത യോഗം പ്രതിക്ഷേദിച്ചു. യോഗത്തില്‍ വികാരി rev .fr . പൗലോസ്‌ ഞാറ്റുകാല അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ്‌ അഭി.ഏലിയാസ് മോര്‍ അത്തനാസിയോസ് ,സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍,rev dr ആദായി ജേക്കബ്‌ കോര്‍എപ്പിസ്കോപ്പ,rev സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്കോപ്പ, rev fr വറുഗീസ് പുല്യട്ടെല്‍, rev fr ബേബി മണ്ടോളില്‍ rev fr എല്‍ദോസ് കക്കാടന്‍ rev dn ബിനു അമ്പാട്ട് തുടങ്ങിയവരും ഉന്നത നേതാക്കളും സംസാരിച്ചു.

No comments:

Post a Comment