News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 16 December 2011

അഖില മലങ്കര സുവിശേഷ മഹായോഗത്തിന്‌ ഒരുക്കമായി

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്‌ പുത്തന്‍കുരിശില്‍ ഒരുക്കങ്ങളായി. 26 മുതല്‍ 31 വരെ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയിലാണ്‌ കണ്‍വന്‍ഷന്‍. 18 ന്‌ നാലിന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പതാക ഉയര്‍ത്തും. 10-2 വരെ പകല്‍ ധ്യാനയോഗവും അഞ്ചരയ്‌ക്ക് സന്ധ്യായോഗവും ആരംഭിക്കും. 26 ന്‌ അഞ്ചരയ്‌ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ കണ്‍വന്‍ഷന്‌ തുടക്കമാകും. 6.20 ന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഫാ. സജി, ബാംഗ്ലൂര്‍ (യു.ടി.സി. കോളജ്‌) സുവിശേഷപ്രസംഗം നടത്തും. 27 ന്‌ 10 മുതല്‍ 2 വരെ അഖില മലങ്കര വൈദികയോഗം. സന്ധ്യായോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ അധ്യക്ഷനായിരിക്കും. ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, റവ. ഡീ. ജോസഫ്‌ (ജര്‍മ്മനി) പ്രസംഗിക്കും. 28 ന്‌ ധ്യാനയോഗത്തിന്‌ അഖില മലങ്കര സുവിശേഷ സംഘം, പൗരസ്‌ത്യ സുവിശേഷസമാജം, സെന്റ്‌ തോമസ്‌ ധ്യാനകേന്ദ്രം, വൈദിക സെമിനാരി നേതൃത്വം നല്‍കും. വൈകിട്ട്‌ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, പൗലോസ്‌ പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കും. 29 ന്‌ പകല്‍ ധ്യാനയോഗം യൂത്ത്‌ അസോസിയേഷന്‍, സെന്റ്‌ പോള്‍സ്‌ പ്രയര്‍ ഫെല്ലോഷിപ്പ്‌, സെന്റ്‌ പോള്‍സ്‌ മിഷന്‍, ബൈബിള്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌. സന്ധ്യായോഗത്തില്‍ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ എന്നിവര്‍ പ്രസംഗിക്കും. 30 ന്‌ മര്‍ത്തമറിയം വനിതാ സമാജം, സെന്റ്‌ പോള്‍സ്‌ മിഷന്‍, സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ചാരിറ്റബിള്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പകല്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ സഖറിയ മോര്‍ പീലക്‌സിനോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പ്രസംഗിക്കും. സമാപനദിവസമായ 31 ന്‌ സണ്ടേസ്‌കൂള്‍, സെന്റ്‌ തോമസ്‌ ഗോസ്‌പല്‍ ടീം, ഗ്രേസ്‌ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ മാത്യൂസ്‌ മോര്‍ അപ്രേം അധ്യക്ഷത വഹിക്കും. ഫാ. അഗസ്‌റ്റിന്‍ വല്ലൂരാന്‍ (ഡയറക്‌ടര്‍, ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍), മോണ്‍. ആല്‍ബര്‍ട്ട്‌ റൗഹ്‌ (ജര്‍മ്മനി) എന്നിവര്‍ പ്രസംഗിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവ സമാപന സന്ദേശവും 9.15 ന്‌ ക്‌നാനായ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ പുതുവല്‍സര സന്ദേശവും നല്‍കും. തുടര്‍ന്ന്‌ ധ്യാനം, പാതിരാ കുര്‍ബാന, സ്‌നേഹവിരുന്ന്‌ എന്നിവയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. പകല്‍ ധ്യാനയോഗങ്ങളില്‍ കോറെപ്പിസ്‌കോപ്പമാരായ ആദായി ജേക്കബ്‌ തോലാനിക്കുന്നേല്‍, ഇ.സി. വര്‍ഗീസ്‌ ഇടിയത്തേരില്‍, ഗീവര്‍ഗീസ്‌ മുളയംകോട്‌, വര്‍ഗീസ്‌ വാലയില്‍ എന്നിവര്‍ പ്രസംഗിക്കും. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ പ്രസിഡന്റും ജോര്‍ജ്‌ മാന്തോട്ടം കോറെപ്പിസ്‌കോപ്പ ജനറല്‍ സെക്രട്ടറിയും ഷെവ. ജോയി പി. ജോര്‍ജ്‌ സെക്രട്ടറിയും ഷെവ. കെ.പി. പീറ്റര്‍ ട്രഷററുമായ അഖില മലങ്കര സുവിശേഷസംഘമാണ്‌ സംഘാടകര്‍.

No comments:

Post a Comment