News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 12 December 2011

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക സംഗമം.

പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക സംഗമം ഡിസംബര്‍ 17 ,18 (ശനി,ഞായര്‍) തീയതികളില്‍ നടക്കും.17 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് യൂത്ത് അസോസിയേഷന്റെയും കേഫ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക പതാക വഹിച്ചുകൊണ്ടുള്ള വിളംബര റാലി രാവിലെ പാളിയില്‍ നിന്നും ആരംഭിച്ചു ഇടവകയുടെ വിവിധ സ്ഥലങ്ങളിലെ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരികെ പിറവം വലിയ പള്ളിയില്‍ എത്തിച്ചേരും. ഡിസംബര്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ന് കുടുംബയൂണിറ്റുകളുടെ റാലി സെന്‍റ് ജോസഫ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും. ശ്രേഷ്ഠ കത്തോലിയ്ക്കാ ബാവയെയും അഭി.മെത്രാപ്പോലിത്തമാരെയും അലങ്കരിച്ച വാഹനത്തില്‍ റാലിയില്‍ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിക്കും. റാലി പള്ളിയില്‍ എത്തിചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും. വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കട്ടില്‍ കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കും. ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ കെ.ബാബു സംഗമം ഉദ്ഘാടനം ചെയ്യും.കിഴക്കിന്റെ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി അഭി ഡോ. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത,അഭി.എലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപോലീത്ത, അഭി.കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപോലീത്ത, അഭി. ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത, ശ്രീ ജോസ് കെ മണി എം പി, കമാണ്ടര്‍ ബെന്നി ബഹനാന്‍ ,ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ (സഭ സെക്രട്ടറി), കമാണ്ടര്‍ ജോര്‍ജ് മാത്യു തെക്കേതലക്കല്‍ (സഭ ട്രസ്റ്റീ )ശ്രീ സാബു കെ ജേക്കബ്‌ (പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ) ഫാ ഗീവര്‍ഗീസ് തെറ്റാലില്‍, ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവ.അബ്രാഹം ജോസഫ്‌ പേങ്ങനമറ്റത്തില്‍,ഭദ്രാസന കൌണ്‍സില്‍ അംഗം ശ്രീ സ്കറിയ തച്ചാമറ്റം,സണ്‍‌ഡേ സ്കൂള്‍ ഡയറക്ടര്‍ ശ്രീ തോമസ്‌ മണപ്പാട്ട് , ശ്രീ എം പി യാക്കോബ് (സണ്‍‌ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ) ശ്രീ സാബു കോട്ടയില്‍ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) ശ്രീ ബിജു വര്‍ഗീസ് (സെക്രട്ടറി, സത്യ വിശ്വാസ സംരക്ഷണ സമിതി) ശ്രീ ബിനീഷ്(കേഫ സെക്രട്ടറി) ശ്രീമതി കുഞ്ഞുമോള്‍ ജോര്‍ജ് (മര്‍ത്ത മറിയം വനിതാസമാജം സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ‌തുടര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിക്കും.കുടുംബ യൂണിറ്റു സെക്രട്ടറി ശ്രീ ഷാജു ഇലഞ്ഞിമറ്റത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ വര്‍ഗീസ് പനച്ചിയില്‍ നന്ദി പറയും. --------------------------------------------------------------------------------

No comments:

Post a Comment