News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 31 December 2011

പിറവം തെരഞ്ഞെടുപ്പ്‌: ഓര്‍ത്തഡോക്‌സ് യോഗം ഇന്ന്‌

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് സഭാ അനുഭാവികള്‍ ഇന്നു കൊച്ചിയില്‍ രഹസ്യയോഗം ചേരും. പള്ളിത്തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു പൊതു ആവശ്യം. കോലഞ്ചേരി പള്ളി വിധി നടപ്പാക്കണമെന്നു കൂടുതല്‍ ശക്‌തിയോടെ ആവശ്യപ്പെടാന്‍ ഇതാണ്‌ അവസരമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കരുതുന്നു. പിറവത്ത്‌ രണ്ടു മുന്നണികളുടേയും സ്‌ഥാനാര്‍ഥികള്‍ യാക്കോബായ സഭാ വിശ്വാസികളാണ്‌. പരുമല പള്ളി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല നിലപാടു നേടിയെടുക്കാന്‍ യു.ഡി.എഫ്‌. നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താനാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നത്‌. അതിനിടെ പിറവം, പുത്തന്‍കുരിശ്‌, മാമലശേരി, കണ്യാട്ടുനിരപ്പ്‌ പള്ളികളില്‍ നിലനില്‍ക്കുന്ന സമാധാനസ്‌ഥിതി തകര്‍ക്കാന്‍ ശ്രമം നടക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌. പള്ളിപ്രശ്‌നത്തിനു സര്‍ക്കാരിനു തലവേദനയുണ്ടാക്കുന്ന നടപടി കൈകൊള്ളാന്‍ ഇടതുപക്ഷം തുനിഞ്ഞാല്‍ എന്തായിരിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്‌. അതേസമയം, യു.ഡി.എഫിനെ എതിര്‍ക്കുന്നെന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ചെയ്യുന്നതെന്നു മറുപക്ഷം ആരോപിക്കുന്നു.

No comments:

Post a Comment