News
Tuesday, 20 December 2011
ഓര്‍ത്തഡോക്‍സ് പക്ഷക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു
കൊട്ടാരക്കര: ബാറിലെ മുഴുവന്‍ അഭിഭാഷകരും കൊട്ടാരക്കര കോടതി നടപടികള്‍ തിങ്കളാഴ്ച ബഹിഷ്‌കരിച്ചു. ബാറിലെ പ്രധാന അഭിഭാഷകരില്‍ ഒരാളായ കരീപ്ര ശ്രീകുമാറിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.
ശനിയാഴ്ച രാത്രിയില്‍ ബൈക്കില്‍ കരീപ്രയിലുള്ള വീട്ടില്‍ എത്തിയ ശ്രീകുമാറിനെ മൂന്നംഗ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ എത്തുംമുമ്പ് രണ്ടുപേര്‍ സ്ഥലം വിട്ടിരുന്നു. ഹരിദാസിനെ പോലീസിന് കൈമാറി. കൂടെയുണ്ടായിരുന്ന കുണ്ടറ സ്വദേശി സംഗീത്, വെണ്‍കുളം സ്വദേശി ഹരിദാസ് എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് ബാറിലെ 350 ഓളം വരുന്ന അഭിഭാഷകര്‍ പ്രകടനമായി ഡി.എസ്.പി. ഓഫീസിലെത്തി നിവേദനം നല്‍കി. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി.
പ്രതികളെ മൂന്നു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അഭിഭാഷകസമരം ശക്തമാക്കുമെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മര്‍ദ്ദനക്കേസിലെ പ്രധാന പ്രതിയായ സംഗീതിന്റെ വക്കാലത്ത് സ്വീകരിക്കുന്നതല്ലെന്നും പറഞ്ഞു. സംഗീത് അഭിഭാഷകനാണെന്നതിന് ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.മോഹന്‍ദാസ്, സെക്രട്ടറി അഡ്വ. ഉല്ലാസ് എന്നിവര്‍ കാര്യങ്ങള്‍ വിവരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment