News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 3 December 2011

തമുക്ക് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശനിയാഴ്ച തമുക്ക് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി. മൂന്ന് ദിവസത്തെ തമുക്ക് പെരുന്നാള്‍ സമാപിച്ചു. തമുക്ക് നേര്‍ച്ച വിതരണത്തിനായി പ്രത്യേകം ബാരിക്കേഡുകള്‍ കെട്ടിയിരുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാനായി. രാവിലെ കുര്‍ബാനയ്ക്ക് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും നടന്നു. റമ്പാന്മാരായ ബെന്ന്യാമിന്‍ മുളേരിക്കല്‍, ഗബ്രിയേല്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. റോയി പോള്‍ വെട്ടുകാട്ടില്‍, ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. അനില്‍ മൂക്കഞ്ചേരില്‍, ഫാ. സെബു പോള്‍, ഫാ. സഖറിയ ഓണേരില്‍, ഫാ. ഷിബു ഇച്ചിക്കോട്ടില്‍, ഫാ. ജോണി തുരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് ചിത്രപ്പുഴ പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. ആശീര്‍വാദത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

No comments:

Post a Comment