News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 16 December 2011

മൂവാറ്റുപുഴ അരമന: യാക്കോബായ- ഓര്‍ത്തഡോക്‌സ് അവകാശത്തര്‍ക്കം രൂക്ഷമാകുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമന ദേവാലയത്തെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്‌സ് അവകാശത്തര്‍ക്കം രൂക്ഷമാകുന്നു സഭയുടെ ആസ്ഥാനം ഓര്‍ത്തഡോക്‌സ് വിഭാഗം അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് യാക്കോബായ വിഭാഗവും ആരോപിക്കുന്നു. യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷം ശ്രമിക്കുന്നതായാണ് ആരോപണം. എന്നാല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് കാതോലിക്ക ബാവയെ അംഗീകരിക്കാതെ വന്നതോടെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ യാക്കോബായ സഭയുടെ അരമനയും സമ്പത്തും കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് യാക്കോബായ പക്ഷം ഉന്നയിക്കുന്ന ആരോപണം. 1998 സപ്തംബര്‍ 17ലെ എറണാകുളം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവുപ്രകാരവും മൂവാറ്റുപുഴ അരമനയില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അവകാശമില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മറിച്ച് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ കല്‍പ്പന പ്രകാരവും 2002ലെ അസോസിയേഷന്‍ തീരുമാന പ്രകാരവും മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് അരമനയുടെ അധികാരിയെന്നും യാക്കോബായ പക്ഷം വാദിക്കുന്നു. യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന ഭരണകേന്ദ്രമായ മൂവാറ്റുപുഴ അരമനയും പള്ളിയും സ്ഥാപനങ്ങളും വിശ്വാസാചരങ്ങള്‍ക്കനുസൃതമായി നിലനിര്‍ത്തേണ്ടത് വിശ്വാസികളുടെ കടമയുമാണെന്ന് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു യാക്കോബായ സഭയ്ക്കായി വിശ്വാസികള്‍ സമ്പാദിച്ച സ്വത്ത് അനധികൃതമായി കൈവശംവച്ച് അനുഭവിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ അനുവദിക്കില്ലെന്നും സഭയുടെ അവകാശം സ്ഥാപിച്ചു കിട്ടുംവരെ സമരം തുടരുമെന്നും യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. എല്‍ദോസ് കക്കാട്, കമാന്‍ഡര്‍ സി.കെ. ഷാജി, കമാന്‍ഡര്‍ കെ.എ. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെന്റ് തോമസ് കത്തീഡ്രലില്‍ 17നും 18നും പെരുന്നാള്‍ നടക്കും. ഇതിനിടെ 17ന് യാക്കോബായ സഭ മൂവാറ്റുപുഴയില്‍ വിശ്വാസ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നേതൃത്വം നല്‍കും.

No comments:

Post a Comment