News
Tuesday, 13 December 2011
ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ ഉണര്‍വുണ്ടാക്കണം -ശ്രേഷ്ഠ ബാവ
പെരുമ്പാവൂര്‍: ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ പുതിയ ഉണര്‍വുണ്ടാക്കണമെന്നും കൃസ്തീയ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വെങ്ങോല മാര്‍ ഗബ്രിയേല്‍ പ്രെയര്‍ ടവറില്‍ നടന്ന ക്രിസ്മസ് സന്ധ്യയും അങ്കമാലി ഭദ്രാസന മേഖലാ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ക്രിസ്മസ് സന്ദേശം നല്‍കി. കേക്ക് മുറിച്ച് ബാവ, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 70 വയസ്സിന് മുകളിലുള്ള ഏഴ് വൈദികരെയും ഡോക്ടറേറ്റ് ലഭിച്ച ജോമി ജോസഫ് ചുള്ളി കശ്ശീശയേയും ആദരിച്ചു. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, കുര്യാക്കോസ് വല്ലാപ്പിള്ളില്‍ കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment