News
Tuesday, 27 December 2011
അഖില മലങ്കര സുവിശേഷയോഗം തുടങ്ങി
കോലഞ്ചേരി: മാനസാന്തരമുണ്ടാകുമ്പോഴാണ് ദൈവത്തിന് പ്രിയപ്പെട്ടവനാകുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ 22-ാമത് അഖില മലങ്കര സുവിശേഷയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ ക്രൈസ്തവ ജീവിത്തിന്റെ മഹത്വം ശരിയായ വിശ്വാസവും ദൈവഭയവും വിനയവുമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ട് ദൈവവചനം കേള്‍ക്കുന്നവന്‍ ദൈവത്തെ ആത്മാവില്‍ വ്യാപരിക്കുന്നവനാകണം. ആധുനിക മനുഷ്യന്‍ ദൈവവചനത്തിന്റെയും നിരന്തര മാനസാന്തരത്തിന്റെയും ആവശ്യകത തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ചിന്താവിഷയം 'ജീവന്റെ വഴി' ഫാ. സജി ബാംഗ്ലൂര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ ഡീയോണിസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ക്ലിമിസ്, പൗലോസ് മാര്‍ ഐറേനിയോസ്, യാക്കോബ് മാര്‍ അത്തനേഷ്യസ്, സക്കറിയ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എംഎല്‍എമാരായ ടി.യു. കുരുവിള, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ജോസഫ് വാഴക്കന്‍, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment