News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 11 December 2011

നന്മകള്‍ സമൂഹത്തിന് വഴികാട്ടിയാകണം -ശ്രേഷ്ഠബാവ

കോലഞ്ചേരി: വ്യക്തിപരമായ നന്മകള്‍ സമൂഹത്തിന് വഴികാട്ടിയാകണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിര്‍ധനര്‍ക്കുള്ള വീടിന്റെ താക്കോല്‍ദാനവും വാര്‍ധക്യകാല പെന്‍ഷന്‍പദ്ധതിയും സോവനീര്‍ പ്രകാശനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. പോള്‍, വികാരി ഫാ. റെമി എബ്രഹാം, ഫാ. ജോര്‍ജ് കൂരന്‍, ഫാ. സി.കെ. സാജു, ഫാ. ഡാനിയേല്‍ തട്ടാറയില്‍, ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. ജെയ്‌സന്‍ വര്‍ഗീസ്, ഫാ. ജിജോ വര്‍ഗീസ്, മെമ്പര്‍മാരായ എം.എ. മോഹനന്‍, അബ്ദുള്‍ ജബ്ബാര്‍, ട്രസ്റ്റിമാരായ തമ്പി, എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment