News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 11 December 2011

രമ്യയുടെയും വിനീതയുടെയും മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉഴവൂര്‍: കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്പത്രിയിലുണ്ടായ അഗ്‌നിബാധയില്‍പ്പെട്ട് മരിച്ച സ്റ്റാഫ് നഴ്‌സുമാരായ ഉഴവൂര്‍ മാച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ (24), കോതനല്ലൂര്‍ പുളിക്കില്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (മണിക്കുട്ടി-23) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രി ജന്മനാട്ടിലെത്തിക്കും. ഇരുവരുടെയും ബന്ധുക്കള്‍ കൊല്‍ക്കത്തയില്‍ എത്തി. ശവസംസ്‌കാരം തിങ്കളാഴ്ച നടക്കും. രബീന്ദ്രസദന്‍ എസ്.എസ്.കെ.എം. ഗവ. ആസ്പത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 8ന് മൃതദേഹങ്ങള്‍ എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിനീതയുടെ മൃതദേഹം രാവിലെ 9ന് കൊല്‍ക്കത്ത ബൊഹാലയിലെ സെന്റ് തോമസ് പള്ളിയില്‍ അല്പസമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10 മണിക്ക് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ബിനാലി മലയാളിസമാജം ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിക്കും. ഞായറാഴ്ച രാത്രി 7.25 ഓടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ എത്തും. ഇവിടെനിന്ന് മൃതദേഹങ്ങള്‍ കേരള സര്‍ക്കാരിന്റെ ആംബുലന്‍സില്‍ ഉഴവൂരിലെയും കോതനല്ലൂരിലെയും വീടുകളില്‍ എത്തിക്കും. ഉഴവൂരില്‍ മാച്ചേരില്‍ വീട് ഉള്‍പ്പെടുന്ന 12 സെന്റിന്റെ തെക്കെ മൂലയിലാവും തിങ്കളാഴ്ച രമ്യയ്ക്കായി ചിതയൊരുങ്ങുക. വിനീതയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചാമക്കാല പാറേല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

No comments:

Post a Comment