News
Saturday, 3 December 2011
വിവിധ വിഷയങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായി എട്ടാം ദിവസവും ലോക്‌സഭ സ്‌തംഭിച്ചെങ്കിലെന്ത്, അംഗങ്ങള്‍ക്ക് കംപ്യൂട്ടര്‍ ടാബ്‌ലറ്റ് വാങ്ങാന്‍ 50,000 രൂപ വീതം അനുവദിച്ചിരിക്കുന്നു
വിവിധ വിഷയങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായി എട്ടാം ദിവസവും ലോക്‌സഭ സ്‌തംഭിച്ചെങ്കിലെന്ത്, അംഗങ്ങള്‍ക്ക് കംപ്യൂട്ടര്‍ ടാബ്‌ലറ്റ് വാങ്ങാന്‍ 50,000 രൂപ വീതം അനുവദിച്ചിരിക്കുന്നു. എം പിമാര്‍ക്ക് ആപ്പിള്‍ ഐപാഡോ, ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനമാക്കിയുള്ള സാംസങ്ങ് ഗ്യാലക്‌സി ടാബോ വാങ്ങാവുന്നതാണ്. എം പിമാരുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും പേപ്പറിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനുമാണ് ഐപാഡ് വാങ്ങാന്‍ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി കെ വിശ്വനാഥന്‍ പറഞ്ഞു.
പേപ്പര്‍ രഹിത ഓഫീസ് എന്ന ലക്ഷ്യം കൈവരിക്കാനാണ് എം പിമാര്‍ക്ക് ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വാങ്ങാന്‍ പണം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി സഭാ നടപടികളും ചോദ്യോത്തര സെഷനുമൊക്കെ എം പിമാര്‍ക്ക് പേപ്പറില്‍ പ്രിന്റ് എടുത്താണ് നല്‍കുന്നത്. ഇതിന് വളരെയധികം പേപ്പറുകള്‍ ആവശ്യമാണ്. എന്നാല്‍ എംപിമാര്‍ക്ക് ടാബ്‌ലറ്റുകള്‍ വാങ്ങുന്നതോടെ സഭാ സംബന്ധമായ എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കാനാകുമെന്നും ലോക്‌സഭാ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഇതിനായി സഭാ നടപടികള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഡിജിറ്റല്‍ രേഖകള്‍ ആവശ്യമെങ്കില്‍ ജനങ്ങള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ടി കെ വിശ്വനാഥന്‍ പറഞ്ഞു. ലോക്‌സഭയ്‌ക്കുള്ളില്‍ വൈ-ഫൈ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ഇതിനോടകം തന്നെ വൈ-ഫൈ ലഭ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment