News
Saturday, 3 December 2011
ഇന്ത്യയും ചൈനയും ഇക്കുറി മാന്ദ്യ ത്തിലേക്കു വീഴുമെന്നും യുഎന്‍ റിപ്പോര്‍ട്ട്
ആഗോള സമ്പദ് രംഗം വീണ്ടും മാന്ദ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ തവണ തിരിച്ചടികളെ അതിജീവിച്ച ഇന്ത്യയും ചൈനയും ഇക്കുറി മാന്ദ്യ ത്തിലേക്കു വീഴുമെന്നും യുഎന്‍ റിപ്പോര്‍ട്ട്. വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രൊസ്പെക്റ്റസ് 2012 എന്ന റിപ്പോര്‍ട്ടിലാണ് യുഎന്‍ മുന്നറിയിപ്പ്. 2010ലെ നാലു ശതമാനത്തില്‍നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം ആഗോള വളര്‍ച്ച 2.6ലേക്കു ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്പിലും അമെരിക്കയിലും നയരൂപീകരണത്തില്‍ വന്ന പിഴവുകളാണ് സമ്പദ് രംഗത്തെ വീണ്ടും പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. തൊഴില്‍ പ്രതിസന്ധി, കടക്കെണി, സമ്പദ് ശൈഥില്യം എന്നിവയെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ യുഎസിനും യൂറോപ്യന്‍ യൂണിയനും ആയില്ലെന്ന് റിപ്പോര്‍ട്ട്.
മാന്ദ്യഭീഷണി നേരിട്ട ഈ ദിവസങ്ങളില്‍ ആഗോള സമ്പദ് രംഗത്തെ താങ്ങിനിര്‍ത്തിയത് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ്. ഇക്കുറി ഈ രാജ്യങ്ങളും മാന്ദ്യത്തിലേക്കു വീഴും. 2010ലെ ഏഴര ശതമാനത്തില്‍നിന്ന് 2012ല്‍ 5.6 ആയി ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ച ഇടിയുമെന്നും യുഎന്‍. ഇരുരാജ്യങ്ങളുടെയും വളര്‍ച്ച പോസിറ്റീവ് സോണില്‍തന്നെ നില്‍ക്കുമെങ്കിലും അതില്‍ ഇടിവുണ്ടാവും. വികസിത രാഷ്ട്രങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങളാണ് വികസ്വരരാജ്യങ്ങള്‍ക്കു തിരിച്ചടിയാവുകയെന്നും യുഎന്‍.
യുഎന്‍ പ്രവചനത്തെ ശരിവച്ച് ചൈനീസ് നിര്‍മാണ മേഖലയില്‍നിന്നും തിരിച്ചടിയുടെ വാര്‍ത്തകള്‍. മൂന്നു വര്‍ഷത്തിനിടെ ആദ്യമായി ഈ നവംബറില്‍ ചൈനീസ് നിര്‍മാണമേഖല കുറഞ്ഞ വളര്‍ച്ചാനിരക്കിലെത്തിയെന്ന് ചൈന ഫെഡറേഷന്‍ ഒഫ് ലോജിസ്റ്റിക്സ് ആന്‍ഡ് പര്‍ച്ചേസിങ്. ഒക്റ്റോബറിലെ 50.4ല്‍നിന്ന് 49 ആയാണ് വളര്‍ച്ചാസൂചിക ഇടിഞ്ഞത്. 2009 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ചൈനീസ് നിര്‍മാണ മേഖലയില്‍ ഇടിവുണ്ടാവുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment