News
Saturday, 3 December 2011
ചേലക്കര: ചേലക്കര സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പുത്തന്‍പള്ളിയുടേയും പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടേയും യല്‍ദോമോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചതിന്റേയും പെരുന്നാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും
ചേലക്കര: ചേലക്കര സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പുത്തന്‍പള്ളിയുടേയും പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടേയും യല്‍ദോമോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചതിന്റേയും പെരുന്നാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. പെരുന്നാളിനോടനുബന്ധിച്ച് വൈകിട്ട് 6.30ന് തൃശൂര്‍ ഭദ്രാസനാധിപന്‍ കുരിയാക്കോസ് മാര്‍ യൗസേബിയോസ്, മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഓസ്‌താത്തിയോസ്, കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ക്ക് പുതുപ്പാലത്തിനു സമീപംവച്ച് സ്വീകരണം നല്‍കും. തുടര്‍ന്നു ഭക്‌തിനിര്‍ഭരമായ റാസ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കും അത്താഴസദ്യക്കും ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര. ഞായറാഴ്‌ച രാവിലെ മുന്‍ തിരുമേനിമാരുടെ കാര്‍മികത്വത്തിലുള്ള വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രസംഗം. 11.30 ഓടെ ഉച്ചഭക്ഷണത്തിനുശേഷം ഗജവീരന്മാരുടേയും വാദ്യമേളക്കാരുടേയും അകമ്പടിയോടെയുള്ള ഘോഷയാത്ര. വൈകിട്ട് 5.30ന് വിഭവസമൃദ്ധമായ പൊതുസദ്യയുമുണ്ടായിരിക്കും. വലിയപള്ളിയിലെ പരിപാടികള്‍; ഞായറാഴ്‌ച 6.30ന് പ്രഭാത പ്രാര്‍ത്ഥന. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പല്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. വികാരി ഫാദര്‍ അബ്രഹാം ചക്കാലയ്‌ക്കല്‍ നേതൃത്വം നല്‍കും. ട്രസ്‌റ്റിമാരായ പി.വി. കുരിയാക്കോസ്, കെ.പി. ഗീവര്‍, കണ്‍വീനര്‍ ബാബു പി.വി., എന്‍.കെ. സ്‌റ്റാന്‍ലി, സെക്രട്ടറി സി.ജി. ബിനോരാജ്, ട്രഷറര്‍ പി.എം. ബിനോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment