News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 28 December 2011

യാക്കോബായ സഭയുടെ നിയുക്‌ത മെത്രാപ്പോലീത്തമാര്‍ക്ക്‌ റമ്പാന്‍ സ്‌ഥാനം നല്‍കി

പുത്തന്‍കുരിശ്‌: യാക്കോബായ സുറിയാനി സഭയുടെ നിയുക്‌ത മെത്രാപ്പോലീത്തമാര്‍ക്കു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ സെന്റ്‌ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ റമ്പാന്‍ സ്‌ഥാനംനല്‍കി. ഫാ. സഖറിയ കൊച്ചില്ലത്തിനു ശെമവൂന്‍ റമ്പാന്‍ എന്നും ഫാ. തോമസ്‌ നേര്യന്തറയ്‌ക്ക് ബര്‍സൗമ റമ്പാന്‍ എന്നും ഫാ. ഡോ. ജോമി ജോസഫിനു സ്‌തേഫാനോസ്‌ റമ്പാന്‍ എന്ന പേരിലും ആണ്‌ റമ്പാന്മാരായി ഉയര്‍ത്തിയത്‌. മെത്രാപ്പോലീത്ത വാഴ്‌ചയ്‌ക്കു മുന്നോടിയായി നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ മെത്രാപ്പോലീത്തമാരും അനേകം വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു. ജനുവരി രണ്ടിനു നവാഭിക്ഷിക്‌തരായ റമ്പാച്ചന്മാരെയും ഗബ്രിയേല്‍ റമ്പാച്ചനെയും മെത്രാപ്പോലീത്തമാരായി ഉയര്‍ത്തും. സ്‌തേഫാനോസ്‌ റമ്പാച്ചന്റെ മെത്രാപ്പോലീത്ത വാഴ്‌ച ജനുവരി 15ന്‌ ദമാസ്‌കസില്‍ നടക്കും. ജനുവരി രണ്ടിനു നടക്കുന്ന മെത്രാപ്പോലീത്ത വാഴ്‌ചയ്‌ക്കുള്ള ക്രമീകരണങ്ങള്‍ പുത്തന്‍കുരിശില്‍ പൂര്‍ത്തിയായി വരുന്നതായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനി അറിയിച്ചു. വിപുലമായ ക്രമീകരണങ്ങളാണു മെത്രാപ്പോലീത്ത വാഴ്‌ചയോടനുബന്ധിച്ച്‌ പുത്തന്‍കുരിശില്‍ ക്രമീകരിച്ചിരിക്കുന്നതെന്നു മെത്രാപ്പോലീത്ത അറിയിച്ചു. ഹോണവാര്‍ മിഷന്റെ റവ. ജോണ്‍ ഏബ്രഹാം അച്ചനും ബസ്‌കീഫോ റമ്പാന്‍ എന്ന പേരില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവാ റമ്പാന്‍ സ്‌ഥാനം നല്‍കി.

No comments:

Post a Comment