News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 16 December 2011

വലിയപള്ളി ഇടവക സംഗമത്തിന് ഒരുക്കങ്ങളായി

പിറവം: വലിയപള്ളിയെന്ന പേരില്‍ പ്രസിദ്ധമായ പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക സംഗമത്തിന് ഒരുക്കങ്ങളായി. 17, 18 തീയതികളില്‍ കുടുംബയൂണിറ്റുകളുടെ ഇടവക സംഗമം നടക്കും. പള്ളിയുടെ 20 കുടുംബ യൂണിറ്റുകളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലിയെ തുടര്‍ന്നു കൂടുന്ന യോഗം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ അനുഗ്രഹവചസ്സുകളേകും. ശനിയാഴ്ച യൂത്ത് അസോസിയേഷനും കേഫയും സംയുക്തമായി വിളംബര ഘോഷയാത്ര നടത്തും. വലിയ പള്ളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രക്ക് 20 കുടുംബ യൂണിറ്റുകളിലും സ്വീകരണം നല്‍കും. കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment