News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 17 December 2011

ഇരുളില്‍ കഴിയുന്നവര്‍ക്കു വെളിച്ചമേകാന്‍ മോര്‍ ഗ്രീഗോറിയോസും

റാന്നി:. അന്ധതയുടെ ലോകത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ വെളിച്ചത്തിന്റെ ദീപം തെളിയിക്കാന്‍ ക്‌നാനായ മെത്രാപ്പോലീത്തായുടെ കണ്ണുകളും. ക്‌നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായാണ്‌ മരണാനന്തര നേത്രദാനത്തിന്‌ തയ്യാറാകുന്നത്‌. ഭൂമിയിലെ പീഡിതര്‍ക്കു ആശ്വാസമാകാന്‍ ജാതനായ ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്‌തുമസ്‌ ദിനത്തിനു തലേന്ന്‌ തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ കൈമാറും. മരണാനന്തര നേത്രദാന സേനയായ കാഴ്‌ച മുഖേനയാണ്‌ മെത്രാപ്പോലീത്താ സമ്മതപത്രം നല്‍കുന്നത്‌. 24 നു 11.30 നു പത്തനംതിട്ട പ്രസ്‌ക്ളബില്‍ ചലച്ചിത്രസംവിധായകനും കാഴ്‌ച നേത്രദാന സേനയുടെ ചെയര്‍മാനുമായ ബ്‌ളസ്സി സമ്മതപത്രം ഏറ്റുവാങ്ങും. പ്രസ്‌ക്ളബ്‌ സെക്രട്ടറി സാനു ജോര്‍ജ്‌ അദ്ധ്യക്ഷനായിരിക്കും. കാഴ്‌ച നേത്രദാന സേനയിലൂടെ മരണാനന്തര നേത്രദാനത്തിനു സമ്മതപത്രം നല്‍കുന്ന നാലാമത്തെ മെത്രാപ്പോലീത്തായാണ്‌ ഗ്രിഗോറിയോസ്‌. മര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ റാന്നി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ എന്നിവരാണ്‌ നേരത്തെ സമ്മതപത്രം നല്‍കിയത്‌. കാഴ്‌ച ജനറല്‍ സെക്രട്ടറി റോഷന്‍ റോയി മാത്യുവിന്റെ മുത്തശ്ശിയും സേന വഴി ഏറ്റവും ഒടുവില്‍ നേത്രദാന പുണ്യം നേടിയതുമായ റാന്നി മുളമൂട്ടില്‍ തങ്കമ്മ മാത്യുവിന്റെ സംസ്‌കാര ചടങ്ങിനെത്തിയപ്പോഴാണ്‌ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ തന്റെ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്‌. ലോക പ്രശസ്‌ത ചലച്ചിത്ര നടന്‍ കമലഹാസന്‍, തമിവ്‌ നോവലിസ്‌റ്റ് ചാരു നിവേധിത, മജീഷ്യന്‍ സാംരാജ്‌, ചലച്ചിത്ര നടന്‍മാരായ ഗിന്നസ്‌ പക്രു, കൈലാഷ്‌ തുടങ്ങി കാഴ്‌ച നേത്രദാന സേനയിലൂടെ മരണാനന്തര നേത്രദാനത്തിനു സന്നദ്ധമായ 3016 അംഗങ്ങളില്‍ ഏറ്റവും ഒടുവിലേത്തെ വോളന്റിയറാണ്‌ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ.

No comments:

Post a Comment