News
Saturday, 31 December 2011
സമാധാന ജീവിതത്തിന് ഈശ്വരസംസര്‍ഗം വേണം -മോര്‍ സേവേറിയോസ്
കോലഞ്ചേരി: സമാധാനപരമായ ജീവിതത്തിന് ഈശ്വരസംസര്‍ഗം ആവശ്യമാണെന്ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശില്‍ നടന്നുവരുന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവമഹത്വം തിരിച്ചറിയുമ്പോഴാണ് മനുഷ്യന്‍ സ്വന്തം ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതത്തെ വിചിന്തനം ചെയ്യാനും തെറ്റ് തിരുത്താനും തയ്യാറാകുന്നവനില്‍ മാത്രമേ ഈശ്വരന്‍ വസിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവരും പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, ജര്‍മനിയില്‍നിന്നെത്തിയ ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് ധ്യാനയോഗം, വൈകീട്ട് 5.30ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക സമാപന സന്ദേശം നല്‍കും. രാത്രി 1.15ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment