News
Friday, 23 December 2011
പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും.
കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന് തിങ്കളാഴ്ച തിരിതെളിയുന്നതോടെ പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും.
സുവിശേഷ യോഗത്തിന്റെ ഭാഗമായി പുത്തന്‍കുരിശ്‌മേഖല, ഫെസ്റ്റിവല്‍ ഏരിയയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ രാത്രികാല സര്‍വീസുകളും ഉണ്ടാകും. 26ന് വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശവും ഫാ. സജി ബാംഗ്ലൂര്‍ വചനശുശ്രൂഷയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഡോ. ജോസഫ് ജര്‍മനി, പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, അലക്‌സാണ്ടര്‍ ജേക്കബ്, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഡോ. മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഫ് ജര്‍മനി എന്നിവര്‍ വചനശുശ്രൂഷകള്‍ നടത്തും. സമാപനദിവസം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും. 'ജീവന്റെ വഴി' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം
Subscribe to:
Post Comments (Atom)
No comments:
Post a Comment