News
Thursday, 8 December 2011
ആയുഷ്ക്കാല സ്ഥാനീയര്‍ ഈ സഭക്ക് ഇനിയും വേണമോ?
ആയുഷ്ക്കാല സ്ഥാനീയര്‍ ഈ സഭക്ക് ഇനിയും വേണമോ?
(“ഇതെന്‍റെ കുടുംബ സ്വത്ത്, ഞാന്‍ ചത്തോടുങ്ങാതെ മാറില്ല” എന്ന പതിവ് രീതിയില്‍ നിന്ന്) 2005 വരെ മലങ്കര സഭയുടെ സ്ഥാനീയര്‍ സ്ഥിരമായി കൈവശം വയ്ക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. അതിനു മാറ്റം വന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലാണ്.ആ പാത തന്നെ പിന്തുടരുന്നതാണ് മലങ്കര സഭക്ക് നല്ലത്. ആയുഷ്ക്കാല സ്ഥാനീയര്‍ എന്ന സംവിധാനം ഇനി മലങ്കര സഭയില്‍ അനുവദിക്കുവാന്‍ പാടില്ല. അതുകൊണ്ട് ഒരു പ്രാവശ്യം വന്നവര്‍ മാന്യമായി മാറി കൊടുത്തുകൊണ്ട് പുതിയ ആള്‍ക്കാര്‍ക്ക് അവസരം നല്‍കണം.
(കേവലം രണ്ടര വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ ബഹു. ഓ. തോമസച്ചന്‍ വീണ്ടും ഒരവസരം കൂടി നല്‍കെണമെന്ന ആവശ്യവുമായി വീണ്ടും മത്സരിച്ചപ്പോള്‍ അങ്ങനെ പാടില്ല എന്ന് പറഞ്ഞുകൊണ്ട് അതിനെതിരായി ശക്തമായി വാദിച്ചു മത്സരിച്ച ആളാണ് ബഹു. കൊനാട്ടച്ചന്‍. എന്നാല്‍ അദ്ദേഹം തന്നെ വീണ്ടും മത്സര രംഗത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. സ്വാര്‍ഥ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടി ഏതറ്റംവരെ പോകുവാനും മടിയില്ലാത്ത കാലം. പരിശുദ്ധ കാതോലിക്ക ബാവയും മറ്റു പിതാക്കന്മാരും ആവശ്യപ്പെട്ടിട്ടാണ് താന്‍ വീണ്ടും നില്‍ക്കുന്നത് എന്ന് അന്ന് ബഹു. തോമസച്ചനും പറഞ്ഞിരുന്നു. പക്ഷെ ഭൂരിപക്ഷം വൈദീകരും ജനങ്ങളും വീണ്ടും മത്സരിക്കുന്നതിനോട് എതിരായിട്ടാണ് വിധി എഴുതിയത് എന്നോര്‍ത്താല്‍ നന്ന് . മലങ്കര സഭയുടെ 2000 ത്തോളം വരുന്ന വൈദീകരില്‍ കഴിവുള്ള അനേകം പേര്‍ ഇനിയുമുണ്ട്. അവരുടെ അവസരം നിഷേധിക്കാതെ മാന്യമായി പിന്മാറുകയാണ് വേണ്ടത് )
പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ഇരിക്കുന്നവരെ മൂന്നു വര്‍ഷം കൂടുമ്പോള്‍ മാറ്റുന്ന രീതി കഴിഞ്ഞ ഏതാനും നാളുകളായി പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പരുമല പോലെയുള്ള സഭയുടെ ചില സുപ്രധാന സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ മാറുവാന്‍ തയ്യാറാകാതെ വീണ്ടും കടിച്ചുതൂങ്ങി കിടക്കുവാന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. അതും സഭയുടെ വളര്‍ച്ചക്ക് നല്ലതല്ല.
rev.fr.Varghese mathew
Subscribe to:
Post Comments (Atom)
No comments:
Post a Comment