News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 15 December 2011

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ കാതോലിക്ക ബാവ

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ കാതോലിക്ക ബാവ പുത്തന്‍വേലിക്കര കോണ്‍ഗ്രസ്സ് ശക്തി തെളിയിച്ചു ഭരണം നിലനിര്‍ത്തി പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് -ഐയുടെ വിജയം പഞ്ചായത്തിലെ ശക്തിപ്രകടനമായി മാറി. ഒപ്പം പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുമായി. 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കേവലം മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇക്കുറി ഭൂരിപക്ഷം 59ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച ഡെയ്‌സിടോമി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂറുമാറി ഇടതുമുന്നണിയുടെ പിന്തുണയോടെ പ്രസിഡന്റായി. ഇതിനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഡെയ്‌സി ടോമിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. ഡെയ്‌സി ടോമിയെ അയോഗ്യയാക്കിയശേഷം പഞ്ചായത്ത് കമ്മിറ്റിയിലെ അംഗബലം ഇരുപക്ഷത്തും ഒപ്പത്തിനൊപ്പമായി. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യവോട്ട് ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ്സ് -ഐയുടെ ഷീനാ സെബാസ്റ്റ്യന്‍ പ്രസിഡന്റായി. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണം പിടിയ്ക്കാമെന്ന വാശിയില്‍ എല്‍.ഡി.എഫും ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സും ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ പി.എസ്. ഷൈലയുടെ പരാജയം സി.പി.എമ്മിനു കനത്ത തിരിച്ചടിയായി. ഷൈലയ്ക്ക് വാര്‍ഡിലുള്ള പിന്‍ബലം കൂടി കണക്കിലെടുത്താണ് പാര്‍ട്ടി അവരെ രംഗത്തിറക്കിയത്. പക്ഷേ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും പുതുമുഖവുമായ റീന കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. കാലുമാറ്റക്കാര്‍ക്കും ജനാധിപത്യത്തെ അവഹേളിക്കുന്നവര്‍ക്കും ഏറ്റ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ്സ് -ഐ മണ്ഡലം പ്രസിഡന്റ് ഡേവീസ് പനയ്ക്കല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വൈസ് പ്രസിഡന്റായ സി.പി.ഐയുടെ ഡൂയി പടമാടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് -ഐയുടെ നേതൃത്വത്തില്‍ പുത്തന്‍ വേലിക്കരയില്‍ ആഹ്ലാദപ്രകടനം നടത്തി. പി.വി. ലാജു, എം.ടി. ജയന്‍, ഡേവീസ് പനയ്ക്കല്‍, ഷീനാ സെബാസ്റ്റ്യന്‍, പി.കെ. ഉല്ലാസ്, എം.ജി. മോഹനന്‍, സി.എ. പൈലി, കെ.ടി. പൊറിഞ്ചു, പി.ജെ. തോമസ്, വി.എസ്. അനിക്കുട്ടന്‍, കെ.എ. ബിജു, രഞ്ചിത്മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment