News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 27 December 2011

സംഘര്‍ഷം; ആത്താനിയ്ക്കല്‍ ചാപ്പല്‍ പൂട്ടി

കൂത്താട്ടുകുളം: ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് മണ്ണത്തൂര്‍ ആത്താനിയ്ക്കല്‍ ചാപ്പല്‍ പൂട്ടി. മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മയുടെ ഉത്തരവ് പ്രകാരമാണിത്. ഞായറാഴ്ച വൈകിട്ട് ആറുമുതല്‍ ചാപ്പല്‍ പൂട്ടി താക്കോല്‍ കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കാനാണ് നിര്‍ദേശം. മണ്ണത്തൂര്‍ സെന്റ്‌ജോര്‍ജ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ളതാണ് മണ്ണത്തൂര്‍ , ആത്താനിക്കലെ ചാപ്പല്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുയര്‍ന്നത്. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇരുവിഭാഗങ്ങളില്‍ നിന്നുമായി ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. എം.സി.വര്‍ഗീസ് മുകളേല്‍, തിരുമാറാടി ഗ്രാമപഞ്ചായത്തംഗം ടി.പി.ജോണ്‍, ജേക്കബ് ജോണ്‍, ഡീക്കന്‍ അനൂപ് ഉലഹന്നന്‍ എന്നിവരെ കൂത്താട്ടുകുളം ദേവമാതാ ആസ്​പത്രിയിലും. ഫാ. ബാബു കാക്കയാനിക്കല്‍, ബേബി വല്യാനപറമ്പില്‍, സിനു പുതുശ്ശേരില്‍ എന്നിവരെ മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവിഭാഗവും പ്രതിഷേധിച്ചു. പള്ളി മാനേജിങ് കമ്മിറ്റിയുടേയും ഭക്തസംഘടനകളുടേയും യോഗം ചേര്‍ന്നു. ഫാ. ഫൗലോസ് ഞാറ്റുകാല അധ്യക്ഷനായി. അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ്, തമ്പുജോര്‍ജ് തുകലന്‍, റവ. ആദായിജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, റവ. സ്ലീബാപോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍, റവ. ബേബി വണ്ടോളില്‍, റവ. എല്‍ദോസ് കക്കാടന്‍, ഡീക്കന്‍ ബിനു അമ്പാട്ട്, ബെന്നി പൈലി, സാജു കെ.പോള്‍, ഷെറിന്‍പോള്‍, ജിയോ ജോര്‍ജ്, ലീലാമ്മ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment