News
Sunday, 18 December 2011
ഇടവകയുടെ കരുത്തു തെളിയിച്ചു പിറവം വലിയ പള്ളിയില്‍ ഇടവക സംഗമം
പിറവം: കുടുംബ യൂണിറ്റുകള്‍ വഴി ജനങ്ങള്‍ ഒത്തൊരുമിച്ചു നടത്തുന്ന പ്രവര്‍ത്തനം നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമാണന്നു ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി ശ്രീ കെ ബാബു പറഞ്ഞു.പിറവം വലിയപള്ളി കുടുംബ യൂണിറ്റുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പിറവം വലിയപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം യാക്കോബായ സഭയ്ക്ക് ആകമാനം മാതൃകയാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രജ്ഹ പ്രഭാഷണത്തില്‍ പറഞ്ഞു.വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നും, പിറവം വലിയ പള്ളിയെ കത്തീഡ്രല്‍ പദവിയിലേയ്ക്കുയര്‍ത്തുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപെഷിക്കുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷനായി. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത , ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിംഗ് സമിതിയംഗങ്ങളായ എബ്രാഹം ജോസഫ് പേങ്ങനാമറ്റം, , ഷാജു ഇലഞ്ഞിമറ്റം, ഭദ്രാസന കൗണ്‍സില്‍ അംഗം സ്‌കറിയ തച്ചാമറ്റം, തോമസ് മണപ്പാട്ട്, സാബു കോട്ടയില്‍, ബിജു വര്‍ഗീസ്, കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സഹവികാരി ഫാ. റോയി മാത്യൂസ് മേപ്പാടം ഭക്തിപ്രമേയം അവതരിപ്പിച്ചു. കുടുംബ യൂണിറ്റ് സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ സ്വാഗതവും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനിച്ചിയില്‍ നന്ദിയും പറഞ്ഞു.
പിറവം സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലിയില്‍ 20 കുടുംബയൂണിറ്റുകളിലെയും അംഗങ്ങള്‍ ശുഭ്രവസ്ത്രധാരികളായി അണിചേര്‍ന്നു. ഇടവക പള്ളിയും ക്രിസ്തീയ പാരമ്പര്യവുമായി ബന്ധപ്പെട്ടതും ബൈബിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുമായ നിരവധി പ്രച്ഛന്നവേഷങ്ങളാണ് റാലിയുടനീളം കാണികളുടെ മനം കവര്‍ന്നത്. വനിതാ ശിങ്കാരി മേളം, ബാന്‍ഡ് സെറ്റുകള്‍ തുടങ്ങി വ്യത്യസ്ത താളമേളങ്ങള്‍ റാലിക്ക് കൊഴുപ്പ് നല്‍കി. പിറവം ടൗണിലൂടെ ചിട്ടയോടെ നീങ്ങിയ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വിശ്വാസറാലി ആറ് മണിയോടെ പള്ളിയിലെത്തി ചേര്‍ന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment