News
Friday, 16 December 2011
മുത്തൂറ്റ് ആശുപത്രി സമരം: ചര്‍ച്ച അലസി: ഇന്നു മുതല്‍ നിരാഹാരം തുടങ്ങിയേക്കും
പത്തനംതിട്ട: വേതന വര്‍ധനവും മറ്റ് ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട് മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുന്‍കൈയെടുത്ത് വിളിച്ച് ചേര്‍ത്ത ചര്‍ച്ച അലസി. മാനേജ്‌മെന്റ് പ്രതിനിധികള്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഇന്നലെ രാവിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, സമരം നടത്തുന്ന നഴ്‌സുമാരുടെ പ്രതിനിധികള്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ എ.ഷംസുദ്ദീന്‍, പി.കെ. ഗോപി, ചെങ്ങറ സുരേന്ദ്രന്‍, പി.കെ. സോമരാജന്‍, വല്‍സമ്മ മാത്യു, കോണ്‍ഗ്രസ് നേതാക്കളായ അനില്‍ തോമസ്, നാസര്‍ തോണ്ടമണ്ണില്‍, എം.സി ഷെരീഫ്, സിദ്ദിഖ്, അമീന്‍ തുടങ്ങിയവരാണ് ചര്‍ച്ചയ്‌ക്ക് എത്തിയത്.
പത്തിന ആവശ്യങ്ങളാണ് നഴ്‌സുമാരുടെ സംഘടന മുന്നോട്ടു വച്ചത്. ഇതില്‍ മൂന്നെണ്ണമാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അംഗീകരിച്ചത്.
മിനിമം വേതനം നല്‍കുക, ബോണ്ട് അവസാനിപ്പിക്കുക, 15 മണിക്കൂര്‍ രാത്രി ജോലി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളോട് മാനേജ്‌മെന്റ് പ്രതിനിധികള്‍ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ 15 മണിക്കൂര്‍ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചത് രേഖാമൂലം നല്‍കാന്‍ തയാറാകാതെ വന്നപ്പോഴാണ് ചര്‍ച്ച അലസിയത്. തങ്ങള്‍ക്ക് ഉറപ്പ് എഴുതി നല്‍കാന്‍ അധികാരമില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞത്.
സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്നലെ വൈകിട്ട് കത്തിച്ച മെഴുകുതിരികളുമായി നഗരത്തില്‍ പ്രകടനം നടത്തി. സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് തയാറായില്ലെങ്കില്‍ ഇന്ന് ഉച്ച മുതല്‍ നിരാഹാരസമരം തുടങ്ങുമെന്ന് ഓള്‍ ഇന്ത്യാ നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്നലെ ഭാഗികമായി തടസപ്പെട്ടു.
ചര്‍ച്ച അലസാന്‍ കാരണം രാഷ്‌ട്രീയ ഇടപെടലെന്ന് ആരോപണം
പത്തനംതിട്ട: മുത്തൂറ്റ് ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുടെ പ്രതിനിധികളുമായി മാനേജുമെന്റും ലേബര്‍ ഓഫീസറും നടത്തിയ ചര്‍ച്ച പൊളിയാന്‍ കാരണം രാഷ്‌ട്രീയക്കാര്‍ക്കിടയിലെ ഈഗോയെന്ന് ആരോപണം. നഴ്‌സുമാരെ പ്രതിനിധീകരിച്ച് തൊഴിലാളി യൂണിയനുകളുടെ നേതാക്കന്‍മാരായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. എന്നാല്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ് നേതാക്കന്‍മാരും പങ്കെടുത്തു.
ഇവര്‍കാരണമാണ് ചര്‍ച്ച അലസിയതെന്നാണ് ആരോപണം. തൊഴില്‍ പ്രശ്‌നങ്ങളില്‍ സ്‌ഥിരം ഇടപെടുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് മറ്റുളളവരുടെ വരവ് അത്ര രസിച്ചിരുന്നില്ല. അതു കൊണ്ടാണ് ഇത്തരമൊരു പ്രചരണം നടത്തിയത് എന്നാണ് ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ഇതിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു. ചര്‍ച്ച വിജയിച്ചിരുന്നെങ്കില്‍ എ.ഷംസുദ്ദീന്‍ അടക്കമുളള ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് അതൊരു പൊന്‍തൂവലാകുമായിരുന്നു. ഇങ്ങനെ വരാതിരിക്കാന്‍ വേണ്ടി എ ഗ്രൂപ്പ് നേതാക്കള്‍ കടന്നു കയറി ചര്‍ച്ച അലസുകയായിരുന്നുവത്രേ.
അതേസമയം, നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ഥന മാനിച്ചാണ് തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍അഖിലേന്ത്യാ പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു.
സമരം അലസാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും ഓള്‍ ഇന്ത്യാ പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ലിജു 'മംഗള'ത്തോടു പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment