News
Thursday, 1 December 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പുരോഗതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചപ്പോള്‍ പിറവം ഉപതെരഞ്ഞെടുപ്പിനു മുന്‍പ് ഒത്തു തീര്‍പ്പ് ഉണ്ടാക്കണമോയെന്ന കാര്യം ഭരിക്കുന്നവര്‍ തീരുമാനിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റൊരു പള്ളി പണിയുക എന്ന നിര്‍ദേശമാണ് മുന്നിലുള്ളതെന്നു യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പിറവം തെരഞ്ഞെടുപ്പിനു മുന്‍പു പ്രശ്നപരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സിവേറിയോസ് പറഞ്ഞു. സഭാ തര്‍ക്കത്തിന്‍റെ പ്രതിഫലനങ്ങള്‍ പിറവം തെരഞ്ഞെടുപ്പില്‍ ഒഴിവാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. മന്ത്രിസഭ ഉപസമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment