News
Friday, 2 December 2011
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി.
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി. കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്‍ വാര്‍ഷികം നടന്നു. കത്തീഡ്രലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. www.stgeorgecathedral.in ആണ് വെബ്‌സൈറ്റ് വിലാസം.
വെള്ളിയാഴ്ച രാവിലെ 8.30ന് ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധനലേലം, വൈകീട്ട് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം
Subscribe to:
Post Comments (Atom)
No comments:
Post a Comment