News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 2 December 2011

മുല്ലപ്പെരിയാര്‍; യാക്കോബായ സഭ പ്രാര്‍ഥനാ ദിനമാചരിക്കും

പുത്തന്‍കുരിശ്‌: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ചുള്ള വിഷയങ്ങള്‍ സുപ്രീംകോടതി പരിഗണിക്കുന്ന തിങ്കളാഴ്‌ച യാക്കോബായ സഭയുടെ ഭക്‌തസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാദിനം ആചരിക്കും. നാളെ സഭയുടെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും വിശ്വാസികള്‍ അന്നേദിവസം പ്രാര്‍ഥനാ ദിനമായി ആചരിക്കുകയും ചെയ്യണമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്‌തു. അഞ്ചിന്‌ സഭയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ചെറിയ പള്ളിയില്‍വച്ച്‌ പ്രാര്‍ഥനായജ്‌ഞം നടത്തപ്പെടുന്നതാണെന്നും ശ്രേഷ്‌ഠ ബാവാ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അപകടകരമാകുന്ന അവസ്‌ഥയ്‌ക്ക് യുദ്ധകാലാടിസ്‌ഥാനത്തില്‍ പരിഹാരം ഉണ്ടാകുന്നതിനും കേന്ദ്ര സംസ്‌ഥാന ഗവണ്‍മെന്റുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ശ്രേഷ്‌ഠ ബാവാ ആവശ്യപ്പെട്ടു. രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാക്കാതെ ജനകീയ വിഷയമായി കണ്ട്‌ പരിഹാരം കണ്ടെത്തുകയാണ്‌ വേണ്ടതെന്നും ശ്രേഷ്‌ഠ ബാവാ വ്യക്‌തമാക്കി.

No comments:

Post a Comment