News
Friday, 2 December 2011
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഓഫീസില്‍ 40 വിഷപ്പാമ്പുകളെ തുറന്നുവിട്ടു
കൈനീട്ടിയത് കൈക്കൂലിക്കാണെങ്കില്‍ കണ്‍മുന്നില്‍ കണ്ടത് പാമ്പുകളെയാണ്. ഒന്നുരണ്ടുമല്ല, നാല്‍പതെണ്ണം.
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കുനേരേ ഇതല്ലാതെ എന്തുമാര്‍ഗമെന്നാണ് ഓഫീസില്‍ ചാക്കുകെട്ടിലാക്കി പാമ്പുകളെ അഴിച്ചുവിട്ടവര്‍ ചോദിക്കുന്നത്. പത്തിവിടര്‍ത്തി ചീറ്റി നടക്കുന്ന പാമ്പുകളെ കണ്ടതും മിക്കവരും കസേരയിലും മേശപ്പുറത്തു കയറി ഇരുപ്പുറപ്പിച്ചു. ചിലതെല്ലാം പുറത്തേയ്‌ക്കു പോയി, ചിലത് ഫയല്‍ക്കൂമ്പാരങ്ങള്‍ക്കുള്ളിലേയ്‌ക്കും.
ചില രേഖകള്‍ നല്‍കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടതാണ് ഉത്തര്‍പ്രദേശിലെ ബസ്‌തി സ്വദേശികളായ ഇവരെ പ്രകോപിപ്പിച്ചത്. പാമ്പാട്ടിയായ ഹുക്കുള്‍ രാമും റാംകുള്‍ റാമുമാണ് 40 പാമ്പുകളെ മൂന്നുചാക്കുകളിലാക്കി കൊണ്ടുചെന്നശേഷം ഓഫീസില്‍വച്ചു കെട്ടഴിച്ചുവിട്ടത്. മാരകവിഷമുള്ള നാല് മൂര്‍ഖന്‍ പാമ്പുകളും ചേനത്തണ്ടനും ്‌അണലിയുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പാമ്പുകളെ തുറന്നുവിട്ടതോടെ ഭയന്നുപോയ ജീവനക്കാര്‍ പരക്കംപാഞ്ഞു. പാമ്പുകള്‍ മേശയും കസേരയുമൊക്കെ കൈയടക്കിയതായി ജീവനക്കാരനായ റാംസുഖ് ശര്‍മ പറഞ്ഞു. നൂറുകണക്കിനാളുകള്‍ സംഭവമറിഞ്ഞ് വടികളുമായി ഓടിയെത്തി. ആര്‍ക്കും അപായമൊന്നുമുണ്ടായിട്ടില്ലെന്നറിയുന്നു. മൊബൈല്‍ ഫോണില്‍ പാമ്പാടം പകര്‍ത്തിയാണ് ചിലര്‍ രസിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment