News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 31 January 2012

Sunday 29 January 2012

ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.

ആലുവ തൃക്കുന്നത് സെമിനാരി പള്ളി പ. പിതാന്ക്കന്മ്മാരുടെ ഓര്‍മ്മ ദിവസം യാക്കോബായ സഭാ എന്തോ കരാര്‍ ലംഘനം നടത്തിയെന്ന് ഓര്‍ത്തഡോക്‍സ്കാര്‍ പറയുന്നു. (1 ) ശ്രേഷ്ഠ കാതോലിക്കാ ബാവാ ബലി അര്‍പ്പിച്ചതിന്റെ ഫോട്ടോ എടുക്കാന്‍ യാക്കോബായക്കാര്‍ Camera കബറിടത്തില്‍ ഒളിച്ചു കടത്തി എന്നാണു ആദ്യത്തെ ആരോപണം. ശരിയാണ്. ഓര്‍ത്തഡോക്‍സ്‌ കാരും ക്യാമറ ഒളിച്ചു കടത്തിയതിന്റെ തെളിവ്, MOSC മേത്രാന്മ്മാര്‍ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയതിന്റെ ചിത്രം Malankara Orthodox TV – യില്‍ കൊടുത്തിട്ടുണ്ട്‌. (2) ഓര്‍ത്തഡോക്‍സ്‌ കാര്‍ പറയുന്നു ശ്രേഷ്ഠ കാതോലിക്കാ അവിടെ കുര്‍ബാന അര്‍പ്പിച്ചില്ല എന്ന്. കാരണം അവിടെ അതിനുള്ള സമയം അദ്ദേഹത്തിന് കിട്ടിയില്ല എന്ന്. അങ്ങനെയെങ്കില്‍ എന്ത് കരാര്‍ ലംഘനമാണ് അവിടെ നടന്നത്? അല്ലെങ്കില്‍ ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.

നഴ്‌സുമാരുടെ സമരത്തിന് പിന്തുണ

കോലഞ്ചേരി: കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച തുടങ്ങിയ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും സമ്മേളനവും നടത്തി. ഐക്യദാര്‍ഢ്യപ്രകടനം മെഡിക്കല്‍ കോളേജിനുമുമ്പില്‍ തടഞ്ഞു. പോലീസ്‌വലയം ഭേദിച്ചാണ് പ്രകടനക്കാര്‍ സമരപ്പന്തലിലെത്തിയത്. തുടര്‍ന്ന് പ്രസിഡന്റ് അനിബെന്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍ ഉദ്ഘാടനംചെയ്തു. നേതാക്കളായ ബി. ജയകുമാര്‍, സുജിത്‌പോള്‍, ജെയിംസ് പാറേക്കാട്ടില്‍, അനു വര്‍ഗീസ്, പോള്‍സന്‍ പീറ്റര്‍, പി.ഡി. സന്തോഷ്, അബിന്‍ കോഴിയാട്ട്, സാജോ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. കോലഞ്ചേരി: നഴ്‌സുമാരുടെ സമരത്തിന് എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ചു. തൊഴില്‍വകുപ്പ് അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് യോഗം ഉദ്ഘാടനംചെയ്ത ജില്ലാ പ്രസിഡന്റ് ടി.എം. ഹാരിസ് ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവംഗം ജോളി കെ. പോള്‍, അനു മാധവന്‍, സി.ജി. ഗോപകുമാര്‍, പി.കെ. മധു, വി.വി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

Saturday 28 January 2012

മലങ്കരയിലെ സഭാ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകില്ലേ?

ദേവലോക ആസന അധിപന് വണക്കം

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും പള്ളിയിലേക്ക് ആനയിച്ചു

കൊച്ചി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ഇനിയുള്ള സഭാ ചരിത്രത്തില്‍ ആസ്ഥാന ദേവാലയമായി അറിയപ്പെടും. ദേവാലയത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രലായി ഉയര്‍ത്തിയതോടെ പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട മുഹൂര്‍ത്തമായി കഴിഞ്ഞദിവസം നടന്ന കത്തീഡ്രല്‍ പ്രഖ്യാപനച്ചടങ്ങ് മാറി. വ്യാഴാഴ്ച വൈകീട്ട് 4.45ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും പള്ളിയിലേക്ക് ആനയിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ദേവാലയത്തെ കത്തീഡ്രലാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ ശിലാലിഖിതം അനാഛാദനം ചെയ്ത് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, കോര്‍ എപ്പിസ്‌കോപ്പമാരായ തോമസ് പനച്ചിയില്‍, ആദായി ജേക്കബ്, സ്ലീബാ പോള്‍ വടുവേലി, സാജു ചെറുവിള്ളില്‍ എന്നിവരും ഫാ. ജേക്കബ് കൂളിയാട്ട്, ഫാ. ജോര്‍ജ് ചേന്നോത്ത്, ഫാ. ജേക്കബ് പുളിക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ഷാജി മേപ്പാടം, ട്രസ്റ്റിമാരായ സി.ഒ. അബ്രഹാം, പോള്‍ പടിഞ്ഞാറേതില്‍, സണ്ണി കാഞ്ഞരത്തിങ്കല്‍, കെ.എസ്. പൗലോസ്, പ്രിന്‍സ് സി. മാത്യു, റോയി സി. കുര്യാക്കോസ്, ജോര്‍ജ് കുര്യന്‍ എന്നിവരും പ്രസംഗിച്ചു. ശനിയാഴ്ച പള്ളിയില്‍ രാവിലെ 8.45ന് വി. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മുഖ്യകാര്‍മികനാകും. 12ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും.

കോലഞ്ചേരിയിലും നഴ്‌സുമാര്‍ സമരത്തില്‍

കോലഞ്ചേരി: സേവനവേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാരും സമരം തുടങ്ങി. രാവിലെ എട്ടു മണിക്കാണ്‌ അനിശ്‌ചിത കാല സമരം പ്രഖ്യാപിച്ചത്‌. അറുനൂളോളം നഴ്‌സുമാരാണ്‌ സമരം നടത്തുന്നത്‌. നഴ്‌സുമാരുടെ സംഘടനയും ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ്‌ സമരം. സമരമുണ്ടാകുമെന്ന സുചനയെ തുടര്‍ന്ന്‌ കഴിയാവുന്നിടത്തോളം രോഗികളെ കഴിഞ്ഞ ദിവസം തന്നെ അധികൃതര്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌തിരുന്നു.

തോമസ്‌ പ്രദമന്‍ ബാവ സംസാരിച്ചത് ശ്രന്ധിച്ചോ ?

വന്ദ്യ വയോധികനായ ഞങ്ങളുടെ പൊന്നു ബാവയെ മെത്രാന്‍ കക്ഷികള്‍ പറയുന്നതിന്റെ പത്തില്‍ ഒരു അംശം പോലും ഞങ്ങള്‍ തിരികെ പറയാറില്ല. നിങ്ങളുടെ തെമ്മാടികളായ ചില വൈദീകരും, നികൃഷ്ട ജീവികളായ ചില തിരുമേനിമാരും ഞങ്ങളുടെ ബാവയെ തെറി പറയുന്നതില്‍ മത്സരിക്കുകയാണ്. ഞങ്ങളുടെ അച്ഛന്മാരോ തിരുമെനിമാരോ ബാവായോ ഇതുവരെ നിങ്ങളുടെ ബാവയെ പറ്റി മോശമായി സംസാരിച്ചിട്ടുണ്ടോ ? അവരൊക്കെയും ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ വിശുന്ടി കാത്തു സൂക്ഷിക്കുന്നുണ്ട് . പക്ഷെ നിങ്ങളുടെ ആളുകളോ ???... തൃക്കുന്നത്തു നിങ്ങളുടെ വൈദീകരും തിരുമേനിമാരും ബാവയും നടത്തിയ പത്ര സമ്മേളനം കണ്ടില്ലേ ? ഗുണ്ടകളുടെ സ്വരതിലാനവര്‍ അട്ടഹസിച്ചത് . തിരുമേനിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ കോഞ്ഞാട്ട അച്ഛന്‍ കേറി പറയുന്നത് കാണാം. തോമസ്‌ പ്രദമന്‍ ബാവ സംസാരിച്ചത് ശ്രന്ധിച്ചോ ? ആരെയെങ്കിലും വേദനിപ്പിക്കുന്ന സംസാരം ആയിരിന്നില്ല അത്.

Friday 27 January 2012

തൃക്കുന്നത്ത്‌ പെരുന്നാള്‍: യാക്കോബായ വിഭാഗം വ്യവസ്‌ഥകള്‍ ലംഘിച്ചെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച്‌ വ്യവസ്‌ഥകള്‍ ലംഘിച്ചാണ്‌ യാക്കോബായ വിഭാഗം കുര്‍ബാന നടത്തിയതെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചുകണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ മെത്രാപ്പോലീത്ത, മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

അടി വരുന്ന വഴി 26.1.12 സുറിയാനി പരമ്പര്യം സമ്മധിച്ച ദേവലോക ആസന അധിപന് വണക്കം

സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍

യഥാര്‍ത്ഥ ഉടമസ്ഥന്‍ വരുമ്പോള്‍ പോലീസുകാര്‍ വഴി മാറി കൊടുക്കും

ഭക്തിയുടെ നിറവില്‍ കാല്‍നട തീര്‍ഥയാത്ര നടത്തി

നെടുമ്പാശ്ശേരി: പൗലോസ് മോര്‍ അത്തനാസിയോസ് വലിയ തിരുമേനിയുടെ കബറിങ്കലേക്ക് അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ നിന്ന് കാല്‍നട തീര്‍ഥയാത്ര നടത്തി. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തീര്‍ഥയാത്രയെ ആശിര്‍വദിച്ചു. മാത്യൂസ് മാര്‍ അന്തീമോസ്, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. ഗീവര്‍ഗീസ് അരീയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. ജോര്‍ജ് വലിയപറമ്പില്‍, ഫാ. എല്‍ദോസ് ആലുക്കല്‍, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. എമില്‍ ഏല്യാസ്, ഫാ. ജിബി യോഹന്നാന്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നായത്തോട്, പൊയ്ക്കാട്ടുശേരി, മേയ്ക്കാട്, നെടുമ്പാശ്ശേരി, ചെറിയവാപ്പാലശേരി, അങ്കമാലി തുടങ്ങിയ പള്ളികളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്നാണ് യാത്രതിരിച്ചത്. തിരുവിലാവ്കുന്ന്, കരിയാട്, പൊന്നാംപറമ്പ്, നെടുമ്പാശ്ശേരി, അത്താണി, പറമ്പയം, സെമിനാരിപ്പടി, പറവൂര്‍ കവല, ആലുവ ബൈപാസ്, പമ്പ് കവല തുടങ്ങിയ ഇടങ്ങളിലെ സ്വീകരണത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്കുശേഷം തീര്‍ഥയാത്ര ആലുവയിലെത്തി. തുടര്‍ന്ന് കബറിങ്കല്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

Thursday 26 January 2012

യഥാര്‍ത്ഥ ഉടമസ്ഥന്‍ വരുമ്പോള്‍ പോലീസുകാര്‍ വഴി മാറി കൊടുക്കും........

1978നുശേഷമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞതെന്നും വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് നിറവേറിയതെന്നും ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു

ആലുവ: സഭാ തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന തൃക്കുന്നത്ത് പള്ളിയിലെ വിശുദ്ധന്മാരുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന നടത്തിയെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. 1978നുശേഷമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞതെന്നും വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് നിറവേറിയതെന്നും ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു. കുര്‍ബാന നടത്തുവാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ഇതില്‍ ഭരണകൂടത്തിന്റെ സഹായം ഉണ്ടായതായും അറിയിച്ചു പോലീസുകാര്‍ കാപ്പാ പെട്ടി കൊടുത്തു വിടുന്ന ഫോട്ടോ

.B Catholicose Baseliose Thomas 1st lead the Holy Penta Mass at St. Mary's JSO Chapel, Aluva Today

ALUVA: H.B Catholicose Baseliose Thomas 1st lead the Holy Penta Mass at St. Mary's JSO Chapel, Aluva Today. Their graces Metrapolitians Mor Youlios Elias, Mor Polycarpos Zacharias, Mor Alexendinos Thomas & Mor Antheemos Mathews assisted H.B Bava in the Penta Mass. Their Graces Mor Severious Abraham, Mor Athanasious Elias, lots of priests & Thousands of faithful participated in the Holy Mass & the Rasa held there after

Wednesday 25 January 2012

HB Thomas I & Thrikkunnathu Seminary Perunnal 2012

കുര്‍ബാനയ്‌ക്കുള്ള പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്‌ ക്രമപ്രകാരം 20 മിനിറ്റുകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം ചൊല്ലി പൂര്‍ത്തീകരിച്ചത്‌

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കുര്‍ബാനയര്‍പ്പിച്ചു. പള്ളിയുടെ കബര്‍മുറിയിലാണ്‌ ബാവ പ്രവേശിച്ച്‌ കുര്‍ബാന അര്‍പ്പിച്ചത്‌. 34 വര്‍ഷത്തിനുശേഷമാണ്‌ ഇവിടെ കുര്‍ബാന നടക്കുന്നത്‌. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഇടവകാംഗം കൂടിയായ ഡോ. മാത്യൂസ്‌ മോര്‍ അന്തീമോസ്‌ എന്നിവരും കുര്‍ബാനയില്‍ സംബന്ധിച്ചു. തനിക്ക്‌ അനുവദിച്ച സമയത്ത്‌ താന്‍ കുര്‍ബാന അര്‍പ്പിച്ചതായി ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പറഞ്ഞു. വൈകിട്ട്‌ 4.20 കബര്‍മുറിയില്‍ പ്രവേശിച്ച ബാവയും സംഘവും 4.42 നാണ്‌ പുറത്തിറങ്ങിയത്‌. ബാവ അനുവദിച്ചതിലും കൂടുതല്‍ സമയം പ്രാര്‍ഥന നടത്തിയതായി പോലീസ്‌ അധികൃതര്‍ സ്‌ഥിരീകരിച്ചു. 13 മിനിറ്റാണ്‌ പ്രാര്‍ഥനയ്‌ക്കായി അനുവദിച്ചിരുന്നത്‌. പ്രാര്‍ഥന നടത്താന്‍ മാത്രമാണ്‌ അനുമതി നല്‍കിയിരുന്നതെന്ന്‌ പോലീസ്‌ അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട ആരാധനാസമയത്ത്‌ കുര്‍ബാന നടത്തുന്നതിനെ ഒരു കോടതിയും വിലക്കിയിട്ടില്ലെന്ന്‌ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. കുര്‍ബാനയ്‌ക്കുള്ള പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്‌ ക്രമപ്രകാരം 20 മിനിറ്റുകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം ചൊല്ലി പൂര്‍ത്തീകരിച്ചത്‌. കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ ആലുവ മാസ്‌ ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ ബാവ ഉപവാസത്തിലായിരുന്നു. കുര്‍ബാനയുടെ പ്രാരംഭഘട്ടം മാസ്‌ ഹാളില്‍ പൂര്‍ത്തീകരിച്ചശേഷമാണ്‌ ബാവ തൃക്കുന്നത്ത്‌ പള്ളിയിലെത്തിയത്‌. കറുത്ത കുപ്പായമണിഞ്ഞ്‌ കബര്‍മുറിയില്‍ പ്രവേശിച്ചശേഷം അവിടെവച്ച്‌ കുര്‍ബാനയ്‌ക്കായി കാപ്പ ഉള്‍പ്പെടെയുള്ള അംശവസ്‌ത്രങ്ങള്‍ അണിയുകയായിരുന്നു. ഈ സമയത്തൊന്നും പോലീസ്‌ തടഞ്ഞില്ല. കഴിഞ്ഞ വര്‍ഷം വൈകിട്ട്‌ 4.50 നാണ്‌ ബാവ പള്ളിയില്‍ കയറിയതെങ്കില്‍ ഇത്തവണ 4.20 മുതല്‍ സമയം അനുവദിച്ചത്‌. ഇതുമൂലം ബാവയ്‌ക്ക് കുര്‍ബാന നടത്താന്‍ വേണ്ടത്ര സമയം ലഭിച്ചു. ബാവ പുറത്തിറങ്ങിയശേഷം പോലീസ്‌ ഗേറ്റ്‌ പൂട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പള്ളിയിലെ കബറില്‍ പ്രാര്‍ഥിക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും കുര്‍ബാനയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. വൈകിട്ട്‌ മാസ്‌ ഹാളില്‍ യാക്കോബായ വിഭാഗം നവാഭിഷിക്‌തരായ മെത്രാന്മാര്‍ക്ക്‌ സ്വീകരണം നല്‍കി. രാവിലെ നടന്ന സുന്നഹദോസില്‍ 31 മെത്രാന്മാര്‍ സംബന്ധിച്ചു.

H.B Catholicose Baselious Thomas 1st offered Holy Mass at the Holy Tombs of our fore fathers entombed at Trikkunnath St. Mary's JSOC

ALUVA: H.B Catholicose Baselious Thomas 1st offered Holy Mass at the Holy Tombs of our fore fathers entombed at Trikkunnath St. Mary's JSOC. H.G Mor Severious Abraham, H.G Mor Gregorious Joseph & H.G Antheemos Mathews were present during the Holy Mass. H.B Catholicose & Metropolitans entered the Holy Tomb room by 4.15 PM to 5.00 PM today for Holy Mass. H.B Bava assisted by metropolitans offered Holy Mass today in front of the tomb. "Metran Kakshi" is trying all the ways to hide their frustration... Few of their leaders were speaking out as if they were present with H.B bava during the Kurbana. All were trying their best to get maximum votes in the upcoming elections. Unofficial "Niyukthan" of the metran kakshi church was pointing out that H.B Bava didnt carry any "Kasa & Peelasa". If he knows what is "Kasa & Peelasa" he can see above photo to clarify his doubt. It was nice to see the way all duplicates talking authoritively about Syrian Orthodox liturgy as if it was written by them. H.B Baselios Thomas 1st Catholicos was given tremendous welcome after the Holy Mass at Thrikkunath Church.The newly ordained metropolitans were also given a conjoint rousing reception from St. Athansios Study Center ( Office of Angamaly Region of Angamaly Diocese) to MASS( Mar Athansios Service Society) Hall. Rasa was attendend by hundreds of faithfuls, deacons and students of MSOT seminary, Sisters from Puthencuriz covent. H.G Mathews Mor Antheemos blessed the processions and offered prayers at various crosses.

HB Thomas I & Holy Qurbana at Thrikkunnathu Seminary.

തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക

<iframe width="480" height="360" src="http://www.youtube.com/embed/KHoNYucacTk" frameborder="0" allowfullscreen></iframe>

ശ്രേഷ്‌ഠ കാതോലിക്ക ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ യാക്കോബായ സഭ

തൃക്കുന്നത്തുപള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ യാക്കോബായ സഭ

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ യാക്കോബായ സഭ. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കുര്‍ബാന അര്‍പ്പിച്ചെന്നാണ്‌ സഭാ നേതൃത്വം അറിയിച്ചത്‌

H.B Catholicose Baselious Thomas 1st offered Holy Mass at the Holy Tombs of our fore fathers entombed at Trikkunnath St. Mary's JSOC

Tuesday 24 January 2012

കടമറ്റം പളളിയില്‍ ഇടവക സംഗമവും കുടുംബയൂണിറ്റ്‌ റാലിയും നടത്തി

കോലഞ്ചേരി: കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പളളിയുടെ ആഭിമുഖ്യത്തില്‍ ഇടവക സംഗമവും, കുടുംബയൂണിറ്റുകളുടെ റാലിയും നടത്തി. പെരുവംമുഴി കവലയില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ നിശ്‌ചല ദൃശ്യങ്ങളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച റാലി ഇടവക സംഗമ സ്‌ഥലമായ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ജോര്‍ജ്‌ കളപ്പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. അയ്യപ്പന്‍കുട്ടി, ഐയ്‌ക്കരനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ്‌. രാജി, രാമമംഗലം, വാളകം പഞ്ചായത്ത്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമാരായ ഷോബി എബ്രഹാം, ലിസി സാബു, മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്തംഗം സാറാമ്മ ജോണ്‍, മര്‍ക്കോസ്‌ ചാലിയേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. യൂഹാനോന്‍ ബിനു കോഴിക്കോട്ട്‌, കെ.വി. പൗലോസ്‌, ട്രസ്‌റ്റിമാരായ ജോര്‍ജ്‌, ടി.ജെ. ബാബു, പ്രസിഡന്റ്‌ കെ.എ. മത്തായി, സെക്രട്ടറി എം.വി. വര്‍ഗീസ്‌, ബിജു കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു. കുടുംബയൂണിറ്റുകളുടെ കലാമത്സരങ്ങളില്‍ വിജയികളായ മേക്കടമ്പ്‌ സെന്റ്‌ തോമസ്‌ കുടുംബയൂണിറ്റിനും, റാലിയില്‍ മികച്ച യൂണിറ്റിന്‌ ഊരമന സെന്റ്‌ പീറ്റേഴ്‌സിനും മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്‌തു

ജില്ലയിലെ യാക്കോബായ ദേവാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ന്യൂനപക്ഷത്തിന്‌ അധികാരികളും പോലീസും ഒത്താശ ചെയ്യുകയാണെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. ഈ സ്‌ഥിതി അധികകാലം നീണ്ടുനില്‍ക്കാന്‍ ക്ഷമാശീലരായ യാക്കോബായ വിശ്വാസികള്‍ അനുവദിക്കില്ലെന്നും ബാവ അറിയിച്ചു.

കൂത്താട്ടുകുളം: ജില്ലയിലെ യാക്കോബായ ദേവാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ന്യൂനപക്ഷത്തിന്‌ അധികാരികളും പോലീസും ഒത്താശ ചെയ്യുകയാണെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. ഈ സ്‌ഥിതി അധികകാലം നീണ്ടുനില്‍ക്കാന്‍ ക്ഷമാശീലരായ യാക്കോബായ വിശ്വാസികള്‍ അനുവദിക്കില്ലെന്നും ബാവ അറിയിച്ചു. മണ്ണത്തുര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പളളിയിലെ കുടുംബയൂണിറ്റുകളുടെ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ. മണ്ണത്തൂര്‍ പളളി പൂട്ടിയ അധികാരികളുടെ നടപടി പുനഃപരിശോധിക്കണമെന്ന്‌ ദേവാലയം വിശ്വാസികള്‍ക്ക്‌ തുറന്ന്‌ നല്‍കണമെന്നും ബാവ ആവശ്യപ്പെട്ടു. ഡോ. മാത്യുസ്‌ മോര്‍ ഈവാനിയോസ്‌ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌, ആദായി ജേക്കബ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കാക്കൂര്‍ തോമസ്‌, ഫാ. ജോയി ആനിക്കൂഴി, ഫാ. എല്‍ദോസ്‌ കക്കാട്ടില്‍, ഫാ. ഷിബിന്‍ പോള്‍, ഫാ. ബിനു വര്‍ഗീസ്‌, ബെന്നി പൈലി, കെ.സി. തങ്കച്ചന്‍, ജേക്കബ്‌ ജോണ്‍, ജോണ്‍സണ്‍ ജോസഫ്‌, ഫാ. പൗലോസ്‌ ഞാറ്റുംകാലായില്‍, ഫാ. ബേബി മണ്ടോളില്‍ എന്നിവര്‍ പ്രസംഗിച്ചു

തൃക്കുന്നത്തു പള്ളി: സുരക്ഷ ശക്‌തമാക്കി

ആലുവ: സഭാതര്‍ക്കം നിലനില്‍ക്കുന്ന ആലുവ തൃക്കുന്നത്തു പള്ളിയില്‍ നാളെ നടക്കുന്ന ഓര്‍മ പെരുന്നാളിനോടനുബന്ധിച്ച്‌ സുരക്ഷ ശക്‌തമാക്കി. ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീതിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം ഇന്നലെ പള്ളിയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി പള്ളിയും പരിസരപ്രദേശങ്ങളും പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്‌. റൂറല്‍ എസ്‌.പി. കെ.പി. ഫിലിപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പള്ളി പരിസരത്ത്‌ ബാരിക്കേഡുകള്‍ സ്‌ഥാപിച്ച്‌ അതിലൂടെയാകും വിശ്വാസികളെ അകത്തു പ്രവേശിപ്പിക്കുന്നത്‌. ദേഹ പരിശോധന നടത്തിയശേഷമാണ്‌ പ്രവേശനം അനുവദിക്കുക. നാളെ രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ഉച്ചയ്‌ക്ക് 1 മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗത്തിനും ആരാധന നടത്താനാണ്‌ അനുവദിച്ചിട്ടുള്ളത്‌. പത്ത്‌ മിനിറ്റില്‍ കൂടുതല്‍ കബറിങ്കല്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കില്ല. പത്ത്‌ പേരടങ്ങുന്ന സംഘമായി വിശ്വാസികളെ കബറിങ്കല്‍ പ്രവേശിപ്പിക്കും. ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാര്‍ക്കും പ്രവേശനമുണ്ട്‌. ഇരു സഭകളുടെയും മേലധ്യക്ഷന്മാര്‍ക്ക്‌ അവസാന പത്തു മിനിറ്റ്‌ കബറിങ്കല്‍ ധൂപ പ്രാര്‍ഥനക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ കലക്‌ടര്‍ പറഞ്ഞു.

മാര്‍ ഗുര്‍ഗാന്റെ അനുയായികള്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക്‌

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ വാഴിച്ച വിവാദ ജര്‍മന്‍ മെത്രാന്‍ മൂസ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസ്‌ കേരളത്തിലെ സഭാ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നുവെന്നു കാണിച്ച്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക് കത്തയച്ചു. ഗുര്‍ഗാന്‍ തലവനായ യൂറോപ്പിലെ അന്തോഖ്യന്‍ സഭയുടെ സുന്നഹദോസ്‌ തീരുമാനമനുസരിച്ചാണ്‌ കേരളത്തില്‍ സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന്‌ കത്തിലുണ്ട്‌. തന്റെ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോസഫ്‌ മാര്‍ ബത്തിലോമായിയും (വടാട്ടുപാറ), യൂഹാനോന്‍ മാര്‍ തീമോത്തിയോസും (രാജകുമാരി) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്ക ബാവയുടേയും സുന്നഹദോസിന്റെയും നിര്‍ദേശാനുസരണം വിധേയപ്പെട്ട്‌ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അന്തോഖ്യന്‍ സഭയും തമ്മില്‍ കൂടുതല്‍ സ്‌നേഹത്തിലും സമാധാനത്തിലും കഴിയുന്നതിനാണ്‌ തന്റെ കീഴിലുള്ള മെത്രാന്മാരെ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് നല്‍കുന്നതെന്ന്‌ കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌. അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയുടെ കീഴിലുള്ള ആകമാന സുറിയാനി സഭയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഗുര്‍ഗാന്‍ റമ്പാനെ 2007 ലാണ്‌ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട്‌ മെത്രാന്മാര്‍ ചേര്‍ന്ന്‌ വാഴിച്ചത്‌. ഈ നടപടി വിവാദമായതിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാര്‍ വാഴ്‌ചയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു. പിന്നീട്‌ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ്‌ മാര്‍ ഗുര്‍ഗാനെ ബിഷപ്പായി വാഴിച്ച നടപടി ശരിവച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ ചില വൈദികരെ മാര്‍ ഗുര്‍ഗാന്‍ മെത്രാന്‍ പട്ടം കൊടുത്തതോടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മാര്‍ ഗുര്‍ഗാനെതിരെ നടപടിയെടുത്ത്‌ അദ്ദേഹവുമായുള്ള ബന്ധങ്ങള്‍ വിച്‌ഛേദിച്ചിരുന്നു. ബിഷപ്പ്‌ മാര്‍ ഗുര്‍ഗാന്റെ സഭ പിന്നീട്‌ പിളര്‍ന്ന്‌ കോട്ടയം അമയന്നൂര്‍ കേന്ദ്രമായി മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ നിലവില്‍വന്നു.

Monday 23 January 2012

കൊനാട്ടഅച്ചനു വിജയാശംസകള്‍

കൊനാട്ടച്ചന്റെ അറിവിലീക്ക് സഭ നേരിട്ടു കൊണ്ടിരിക്കുന്ന പ്രേതിസന്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല സഭയില്‍ എല്ലാവരും മുത്തുറ്റു ഗൃപ്പുകാരുമല്ല സഭയില്‍ സാധാരണക്കാരായ ഒരുപാടു വിശ്വാസികള്‍ ഉണ്ട് ഈ ഒടുക്കത്തെ പിരുവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമോ അതോ തമിഴു നാട്ടില്‍ ഏക്കര്‍ വാങ്ങിക്കനാണോ ??
കഴിഞ്ഞ 5 വര്ഷം അച്ചന്‍ എന്തെല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു എന്നറിഞ്ഞാല്‍ കൊള്ളാം കോടതി അനുകൂലമായ എത്ര പള്ളികള്‍ തുറന്നു ആരാധന നടത്തി എന്നും അറിയാന്‍ ആഗ്രഹമുണ്ട്
38 വര്‍ഷമായി പുട്ടി കിടക്കുന്ന ഒരു പള്ളി എനിക്കറിയാം അവിടെയുള്ള വിശ്വാസികള്‍ ഇപ്പോള്‍ പറയുന്നത് ഇതു കോഴിക്ക് മുല വരുന്നോ എന്ന് നോക്കിയപോലെയാണെന്ന്
മാന്തളിര്‍ സെന്റ്‌ തോമസ്‌ പള്ളിയ ഞാന്‍ പറഞ്ഞത് …..
വായില്‍ മണ്ണ് വീണു അങ്ങ് ചെല്ലുമ്പോള്‍ തോമാ സ്ലിഹ എന്നോട് ചോദിക്കും നിനക്ക് നാക്കും മുക്കും തന്നിട്ട് എന്തോ ചെയ്താടാ ഉവേ എന്ന്
അപ്പൊ എനിക്ക് പറയാമല്ലോ കൊനട്ടച്ചനോട് ഞാന്‍ അങ്ങേയുടെ കാര്യം ഒര്മിപ്പിച്ചുന്നു അതുകൊണ്ട് എഴുതിയതാ
അച്ചനു വിജയാശംസകള്‍

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ക്രിസ്‌തുമസ്സും പുതുവത്സരവും ആഘോഷിച്ചു

 
ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌തുമസ്സ്‌ പുതുവത്സരാഘോഷ ചടങ്ങുകള്‍ വര്‍ണ്ണവിസ്‌മയമൊരുക്കി ജനുവരി 14 ശനിയാഴ്‌ച വെസ്റ്റ്‌ നയാക്കിലുള്ള റിഫോംഡ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

വൈകീട്ട്‌ 5 മണിക്ക്‌ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ആഷ്‌ലി കാടന്‍തോട്ട്‌, ആഷ്‌ലി ജോര്‍ജ്ജ്‌, മെറീന തോമസ്‌ എന്നിവരുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ആഘോഷ പരിപാടികളുടെ ചെയര്‍ പെഴ്‌സണ്‍ അഗസ്റ്റിന്‍ പോള്‍ ആമുഖപ്രസംഗം നടത്തി. മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

പ്രസിഡന്റ്‌ തമ്പി പനയ്‌ക്കലിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം മുഖ്യാതിഥി യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാപ്പോലീത്തയും പാത്രിയാര്‍ക്കന്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനി ക്രിസ്‌തുമസ്സ്‌ സന്ദേശം നല്‍കി. ശാന്തിയുടേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നന്മയുടേയും ക്രിസ്‌തുമസ്സ്‌ പുതുവത്സരാശംസകള്‍ അഭിവന്ദ്യ തിരുമേനി ഏവര്‍ക്കും നേര്‍ന്നു.

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. മീനാ തമ്പി, മനോജ്‌ അലക്‌സ്‌, സാബു ഇത്താക്കല്‍, നിരോഷാ തമ്പി, സോണിയ ഇത്താക്കല്‍, സോണ ഇത്താക്കല്‍, ഷോണ്‍ കുരിയാക്കോസ്‌, റബേക്ക വയലുങ്കല്‍, ഫ്‌ളോറന്‍സ്‌, ഡെമ്മി, ക്രിസ്റ്റി, നിമ്മി, മജ്ഞു, മെര്‍ലിന്‍, അഷിത, ഷാജി, ആന്‍സ്‌, ചെല്‍സിയ, ആഷിതാ അലക്‌സ്‌, ഇവാനിയ, ക്രിസ്റ്റീന്‍, നേഹ, സവാന, സാന്ദ്ര, സെറീന, സിഡ്‌നി, ആഷ്‌ലി, അമാന്‍ഡ, ആന്‍മേരി, സാലി, റെയ്‌ച്ചല്‍, ടാനിയ, ജാനിസ്‌, സമാന്‍ഡാ, ക്ലമന്റ്‌, അജ്ഞു തുടങ്ങിയവര്‍ നൃത്തനൃത്യങ്ങള്‍ കൊണ്ടും ശ്രുതിമധുരമായ ഗാനങ്ങള്‍കൊണ്ടും സദസ്യര്‍ക്ക്‌ ദൃശ്യശ്രാവണ വിരുന്നൊരുക്കി.

`കേരള ജ്യോതി' ചീഫ്‌ എഡിറ്റര്‍ ജയിംസ്‌ ഇളാംപുരയിടത്തില്‍ മുഖ്യാതിഥിക്ക്‌ ഒരു കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കേരള ജ്യോതി വളരെ മനോഹരമായി തയ്യാറാക്കിയ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗങ്ങളായ കുരിയാക്കോസ്‌ തരിയന്‍, മത്തായി പി. ദാസ്‌, ഇന്നസന്റ്‌ ഉലഹന്നാന്‍ എന്നിവര്‍ക്ക്‌ നന്ദി രേഖപ്പെടുത്തിയതോടൊപ്പം, പരസ്യങ്ങള്‍ തന്നു സഹായിച്ചവര്‍ക്കും അച്ചടിച്ച സെന്റ്‌ ഫ്രാന്‍സിസ്‌ പ്രസ്സിനും ജയിംസ്‌ പ്രത്യേകം നന്ദി പറഞ്ഞു. കൂടാതെ, `കേരള ജ്യോതി'യുടെ വളര്‍ച്ചയില്‍ പങ്കാളികളായ എല്ലാ വായനക്കാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായ കുട്ടികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ ഫൊക്കാനയും സെവന്‍ബൊറോ അസ്സോസിയേഷനുമാണ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. ഫൊക്കാനയുടെ ക്യാഷ്‌ അവാര്‍ഡിന്‌ ജോനഥന്‍ വയലുങ്കലും സെവന്‍ബൊറോയുടെ ക്യാഷ്‌ അവാര്‍ഡിന്‌ ക്രിസ്റ്റീന്‍ തൊലാനിയും അര്‍ഹരായി. വര്‍ഗീസ്‌ ഒലഹന്നാന്‍ മത്തായി പി. ദാസ്‌ എന്നിവര്‍ യഥാക്രമം ഈ അവാര്‍ഡുകള്‍ രണ്ടു കുട്ടികള്‍ക്കും നല്‍കി. ട്രഷറര്‍ ഷാജിമോന്‍ വെട്ടം വിജയികളെ സദസ്സിനു പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ താമരവേലിയേയും വിദ്യാജ്യോതി മുന്‍ പ്രിന്‍സിപ്പാള്‍ മറിയാമ്മ നൈനാനേയും ഈ അവസരത്തില്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

ജൂണ്‍ 30, ജുലൈ 1,2,3 തിയ്യതികളില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനെക്കുറിച്ചുള്ള വിശദീകരണം ഫിലിപ്പോസ്‌ ഫിലിപ്പ്‌ സദസ്യരുമായി പങ്കുവെച്ചു. തമ്പി പനയ്‌ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ നര്‍മ്മസരസമായ സ്‌കിറ്റ്‌ പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന്‍ വക നല്‍കി. മനോജ്‌ അലക്‌സിന്റെ നേതൃത്വത്തില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ അവതരിപ്പിച്ച ക്രിസ്‌തുമസ്സ്‌ കരോള്‍ ഗാനങ്ങള്‍ ഭക്തിനിര്‍ഭരവും ഇമ്പമുള്ളതുമായിരുന്നു. സാന്റാക്ലോസ്‌ ആയി ഇന്നസന്റ്‌ ഉലഹന്നാന്‍ വേഷമിട്ടു.

റജീനാ ജയിംസ്‌, ബോസ്‌ കുരുവിള, അഗസ്റ്റിന്‍ പോള്‍, തോമസ്‌ മാത്യു, വര്‍ഗീസ്‌ ഒലഹന്നാന്‍, ജോസഫ്‌ കുരിയപ്പുറം എന്നിവരായിരുന്നു കോ-ഓര്‍ഡിനേറ്റര്‍മാര്‍. തോമസ്‌ മാത്യു, അലോഷ്‌ അലക്‌സ്‌, ജോണ്‍ തൊലാനി, അലക്‌സ്‌ കോപ്പാറ എന്നിവരായിരുന്നു എം.സി.മാര്‍. ഷാജി സ്‌കറിയ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണിലിന്റെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.



തൃക്കുന്നത്ത്‌ സെമിനാരിയും അനുബന്ധ സ്‌ഥാപനങ്ങളും സഭയുടെ അങ്കമാലി ഭദ്രാസനത്തിന്‌ അവകാശപ്പെട്ടതായിരിക്കേ അനധികൃതമായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന്‌ യാക്കോബായ സഭ

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ കുര്‍ബാനക്കുള്ള അവസരം യാക്കോബായ സുറിയാനി സഭയ്‌ക്ക് ലഭിക്കണമെന്ന്‌ ആലുവ മാസ്‌ ഹാളില്‍ ചേര്‍ന്ന സഭാ മാനേജിംഗ്‌ കമ്മിറ്റിയോഗം സര്‍ക്കാരിനോട്‌ അവശ്യപ്പെട്ടു. തൃക്കുന്നത്ത്‌ സെമിനാരിയും അനുബന്ധ സ്‌ഥാപനങ്ങളും സഭയുടെ അങ്കമാലി ഭദ്രാസനത്തിന്‌ അവകാശപ്പെട്ടതായിരിക്കേ അനധികൃതമായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന്‌ മാനേജിംഗ്‌ കമ്മിറ്റി അവശ്യപ്പെട്ടു. ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനം കൈക്കൊള്ളുകയും വിവിധ സബ്‌കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു. എല്ലാ വര്‍ഷത്തെയും പോലെ 25ന്‌ രാവിലെ 10.30ന്‌ അകപറമ്പ്‌ ശാബോര്‍ അഫ്രോത്ത്‌ കത്തീഡ്രലില്‍നിന്ന്‌ ആരംഭിക്കുന്ന തീര്‍ഥയാത്ര വൈകിട്ട്‌ നാലിന്‌ മണിക്ക്‌ പരിശുദ്ധന്റെ കബറിടം സ്‌ഥിതിചെയ്യുന്ന തൃക്കുന്നത്ത്‌ പള്ളിയില്‍ എത്തും. വിവിധ ദേവാലയങ്ങളില്‍ സഭക്ക്‌ പോലീസ്‌ അധികാരികളില്‍നിന്നു നേരിടേണ്ടി വരുന്ന നീതിരഹിതമായ സമീപനത്തില്‍ യോഗം ആശങ്കയും ശക്‌തമായ പ്രതിഷേധവും രേഖപ്പെടുത്തി. തൃക്കുന്നത്ത്‌ പള്ളി ഇടവകാംഗമായ മാത്യൂസ്‌ മോര്‍ അന്തീമോസിന്‌ യോഗം അനുമോദനം രേഖപ്പെടുത്തി. മാനേജിംഗ്‌ കമ്മിറ്റിയോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. എബ്രഹാം മോര്‍ സേവേറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കുരിയാക്കോസ്‌ മോര്‍ ക്ലീമീസ്‌, മാത്യൂസ്‌ മോര്‍ അന്തീമോസ്‌ എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും സംബന്ധിച്ചു.

Sunday 22 January 2012

തൃക്കുന്നത്ത് പള്ളിയില്‍ കുര്‍ബാന അനുവദിക്കണം - യാക്കോബായ സഭ

ആലുവ: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ കുര്‍ബാനയ്ക്കുള്ള അവസരം യാക്കോബായ സുറിയാനി സഭയ്ക്ക് ലഭിക്കണമെന്ന് സഭാ മാനേജിംഗ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തൃക്കുന്നത്ത് സെമിനാരിയും അനുബന്ധ സ്ഥാപനങ്ങളും സഭയുടെ അങ്കമാലി ഭദ്രാസനത്തിന് അവകാശപ്പെട്ടതായിരിക്കേ അനധികൃതമായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുരിയാക്കോസ് മോര്‍ ക്ലീമിസ്, മാത്യൂസ് മോര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു

Miracle Happening in Bahrain jacobite Church

Holy Oil Flowing from St Marys Photo Paris​hudha maathave Njangalku vendi Apekshikkename....

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞത്തിന് ബാവയെത്തും

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവയെത്തും. രാവിലെ വി. കുര്‍ബാനയ്ക്ക് നേതൃത്വംനല്‍കിയശേഷം പ്രാര്‍ഥനായജ്ഞത്തിന് ബാവ പിന്തുണ പ്രഖ്യാപിക്കും. കണ്യാട്ടുനിരപ്പ് പ്രധാന പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രാര്‍ഥനായജ്ഞം ഞായറാഴ്ച എട്ടാംദിവസത്തിലേക്ക് കടക്കും. ശനിയാഴ്ച പ്രാര്‍ഥനായജ്ഞത്തിന് മാത്യൂസ് മോര്‍ അന്ത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ജെയിംസ് ചാലപ്പുറം, ഫാ. ജിബി, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ജോര്‍ജ് പോള്‍ മനയത്ത്, ഫാ. ഏലിയാസ് കാപ്പംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

ഓര്‍ത്തഡോക്‌സ് ഭര്‍ത്താവ് ഭാര്യയോട്

ഓര്‍ത്തഡോക്‌സ് ഭര്‍ത്താവ് ഭാര്യയോട്: 'ഞാന്‍' നിന്നെ വിവാഹം ചെയ്തില്ലായിരുന്നു എങ്കില്‍ നീ എന്തു ചെയ്‌തേനെ? ഓര്‍ത്തഡോക്‌സ് ഭാര്യ: 'നമ്മുടെ മോന് അവന്റെ യഥാര്‍ത്ഥ അച്ഛനെ കാണിച്ചു കൊടുത്തേനേ!!
Mor Theodosius Mathews accorded a warm welcome at Muscat


MUSCAT: The Patriarchal Vicar to Oman Mor Theodosius Mathews visited Muscat and celebrated the Holy Qurbana at St. Mary’s Syrian Orthodox Church Muscat. Mor Theodosius Mathew was given a warm welcome at the Seeb International Airport and later at the church in the leadership of Muscat Diocese. Lots of faithful participated in the Holy Mass and the function held there after.

മണ്ണത്തൂരില്‍ കുടുംബസംഗമവും റാലിയും

.
കൂത്താട്ടുകുളം: മണ്ണത്തൂരില്‍ സെന്റ് ജോര്‍ജ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കുടുംബ യൂണിറ്റുകളുടെ സംഗമവും റാലിയും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് നാലിന് നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ണത്തൂര്‍ ആത്താനിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി മണ്ണത്തൂര്‍ ഗവ. എല്‍പിഎസിനു സമീപത്തുള്ള ബസേലിയോസ് പൗലോസ് സെക്കന്‍ഡ് നഗറിലെത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും പൊതുസമ്മേളനവും നടക്കുമെന്ന് ഫാ. പൗലോസ് ഞാറ്റുകാലായില്‍, കെ.പി. പൈലി എന്നിവര്‍ അറിയിച്ചു. കുടുംബസംഗമത്തിന് മുന്നോടിയായിട്ടുള്ള വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് നടന്നു. പിറമാടം ദയറയില്‍നിന്ന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ഘോഷയാത്രയെ ആശിര്‍വദിച്ചു. ഇടവകയിലെ വിവിധ കേന്ദ്രങ്ങളിലെത്തി ബസേലിയോസ് സെക്കന്‍ഡ് നഗറില്‍ സമാപിച്ചു. ഫാ. പൗലോസ് ഞാറ്റുകാലായില്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.

തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓര്‍മ്മപ്പെരുന്നാള്‍ 22 മുതല്‍ 26 വരെ ആചരിക്കും


ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓര്‍മ്മപ്പെരുന്നാള്‍ 22 മുതല്‍ 26 വരെ ആചരിക്കും. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാരായിരുന്ന അമ്പാട്ട് ഗിവറുഗീസ് മാര്‍ കുറിലോസ്, കടവില്‍ പൗലോസ് മാര്‍ അത്തനാസ്യോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരുടെ സ്മരണയ്ക്കായാണ് ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നത്.
ഞായറാഴ്ച രാവിലെ 10.30ന് പെരുന്നാളിന് കൊടിയേറും. സുവിശേഷ പ്രസംഗം, നവാഭിഷിക്തരായ മെത്രാപ്പൊലീത്തമാര്‍ക്ക് സ്വീകരണം, പ്രദക്ഷിണം എന്നിവയുണ്ടാകും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ശേഷം കാതോലിക്ക അമ്പൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ്, തോമസ് മാര്‍ അലക്‌സാന്ത്രിയോസ്, സഖറിയ മാര്‍ പോളികര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് എന്നിവര്‍ നേതൃത്വം നല്‍കും.

Saturday 21 January 2012

പൊങ്ങച്ചക്കാരനായ ഓര്‍ത്തഡോക്‌സ് സുഹൃത്ത് . അവന്‍ എയര്‍ടെല്ലില്‍ വോഡാഫോണിന്റെ റിലയന്‍സ് മാനേജരാ

  നിങ്ങളുടെ അനിയന് ടെലിഫോണ്‍ കമ്പനിയില്‍ ജോലി കിട്ടിയെന്നു കേട്ടല്ലോ. ഏതു കമ്പനിയിലാ?

പൊങ്ങച്ചക്കാരനായ ഓര്‍ത്തഡോക്‌സ് സുഹൃത്ത് .  അവന്‍ എയര്‍ടെല്ലില്‍ വോഡാഫോണിന്റെ റിലയന്‍സ് മാനേജരാ

ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയ്‌ക്ക്‌ കമാന്‍ഡര്‍ സ്ഥാനം നല്‍കി

 
ജോര്‍ജിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സെന്റ്‌ എഫ്രയിം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും, യൂണിവേഴ്‌സിറ്റി ഓഫ്‌ അര്‍ക്കന്‍സാസ്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ പ്രൊഫസറുമായ ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയ്‌ക്ക്‌ അതിവിശിഷ്‌ട പാത്രിയര്‍ക്കാ ബഹുമതിയായ കമാന്‍ഡര്‍ സ്ഥാനം നല്‍കി ആദരിച്ചു.

ഇനുവരി ഒന്നാംതീയതി ഞായറാഴ്‌ച അഗസ്റ്റാ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച്‌ നടന്ന പ്രത്യേക ചടങ്ങില്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പലീത്ത സ്ഥാനചിഹ്നവും ബഹുമതിപത്രവും അദ്ദേഹത്തെ അണിയിച്ചു.

മെഡിക്കല്‍ രംഗത്തെ മികച്ച സേവനങ്ങള്‍ക്കൊപ്പം സാമുദായിക-സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ ഡോ. ഇ.സി. ഏബ്രഹാം പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. അഗസ്റ്റാ സെന്റ്‌ മേരീസ്‌ ഇടവകയുടെ സ്ഥാപകാംഗം കൂടിയായ ഇദ്ദേഹം മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗമായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇടവക വികാരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രൗഢമായ ചടങ്ങില്‍ പങ്കെടുത്തു. അനുമോദന യോഗത്തില്‍ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. അഗസ്റ്റയിലെ പ്രശസ്‌തമായ പാട്രിഡ്‌ജ്‌ ഇന്‍ ഹോട്ടലില്‍ വിരുന്ന്‌ സത്‌കാരം നടത്തപ്പെട്ടു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.



.കോട്ടയം ദേവലോകം അരമനയില്‍ നിന്ന്‌ തുമ്പമണ്ണിലേക്ക്‌ പോയ കാറിടിച്ച്‌ മരിച്ച പരക്കത്താനം സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവക വികാരി റവ. എം.വി. ജോര്‍ജിന്റെ (60) സംസ്‌കാരം ശനിയാഴ്‌ച നടക്കും








കീഴ്‌വായ്‌പൂര്‍ (പത്തനംതിട്ട): ഭവന കൂദാശ കഴിഞ്ഞ്‌ പള്ളിയിലേക്ക്‌ ബൈക്കില്‍ മടങ്ങവെ കാറിടിച്ച്‌ മരിച്ച പരക്കത്താനം സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവക വികാരി റവ. എം.വി. ജോര്‍ജിന്റെ (60) സംസ്‌കാരം ശനിയാഴ്‌ച നടക്കും. ബുധനാഴ്‌ച രാവിലെ പത്തിന്‌ കീഴ്‌വായ്‌പൂര്‍ സ്റ്റോര്‍മുക്കില്‍ വെച്ചാണ്‌ അപകടം നടന്നത്‌.

പുറമറ്റത്തെ ഒരു കൂദാശയില്‍ പങ്കെടുത്തശേഷം വെണ്ണിക്കുളം വഴി പരക്കനാത്തേക്ക്‌ പോകുകയായിരുന്നു. കോട്ടയം ദേവലോകം അരമനയില്‍ നിന്ന്‌ തുമ്പമണ്ണിലേക്ക്‌ പോയ കാറാണ്‌ ഇടിച്ചത്‌. തലയ്‌ക്ക്‌ പരിക്കേറ്റ്‌ വികാരിയെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അയിരൂര്‍ കാഞ്ഞീറ്റുകര മാന്നാകുഴിയില്‍ കൊല്ലറേത്ത്‌ എം.ജെ. വര്‍ഗീസിന്റേയും റാഹേലമ്മയുടേയും മകനാണ്‌. ഭാര്യ: തുരുത്തിക്കാട്‌ ബി.എ.എം കോളജ്‌ ചരിത്രവിഭാഗം മേധാവി സൂസന്‍ ഏബ്രഹാം. കമ്പനാട്‌ ആറ്റുമാലില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജറ്റഷാ, ജൂണിയാ, പരേതനായ ജോയാഷ്‌.

മാര്‍ത്തോമാ സഭാ ഭരണഘടനാ കമ്മിറ്റിയംഗം, ക്ലെര്‍ജി വെല്‍ഫയര്‍ ഫണ്ട്‌ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരവിപേരൂര്‍, തേവര്‍കാട്‌, വെള്ളാറ, കീഴ്‌വായ്‌പൂര്‍, യരുശലേം, വാലാങ്കര, വേങ്ങഴ, തെള്ളിയൂര്‍, മല്ലപ്പള്ളി പരിയാരം, തലവടി സെന്റ്‌ ജോണ്‍സ്‌, മുട്ടാര്‍, കല്ലൂപ്പാറ സെന്റ്‌ തോമസ്‌, ബഥേല്‍, പുതുശേരി, കവുങ്ങുംപ്രയാര്‍, കുറിയന്നൂര്‍, കുമ്പനാട്‌ ശാലേം എന്നീ ഇടവകകളില്‍ വികാരിയായി വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

മതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോഴഞ്ചേരി പൊയ്യാനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വെള്ളിയാഴ്‌ച (ഇന്ന്‌) ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ഇവിടെ നിന്ന്‌ വിലാപയാത്ര ആരംഭിച്ച്‌ മൂന്നുമണിക്ക്‌ പരക്കത്താനം സെന്റ്‌ തോമസ്‌ പള്ളിയില്‍ എത്തും. വൈകീട്ട്‌ ആറുമണിക്ക്‌ അയിരൂര്‍ മന്നാകുഴിയില്‍ കൊല്ലറേത്ത്‌ വീട്ടില്‍ എത്തും. ശനിയാഴ്‌ച 12 മണിക്ക്‌ സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കും.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, സഖറിയാസ്‌ മാര്‍ തിയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. സംസ്‌കാരം മാതൃഇടവകയായ അയിരൂര്‍ ചായല്‍ മാര്‍ത്തോമാ പള്ളിയിലെ സെമിത്തേരിയില്‍ രണ്ടുമണിക്ക്‌ നടക്കും.

അടി വരുന്ന വഴി 2012

viswasasamrakshakan jan_ 2012

Vengoor Mekhala Convention started

Vengoor Mekhala Convention started


VENGOOR: His Beatitude Dr. Aboon Mor Baselios Thomas I inaugurated the 1st Vengoor Mekhala Convention held at Vengoor Mar Kauma School ground on Friday January 20th 2012. Diocese metropolitian H G Mathews Mor Aphrem, Vice President Very Rev. Kuriakose Pullakkudiyil Cor episcopa, Covenor and Vicar of Mar Kauma JSO Church Rev. Fr. Shajan V Abraham Vadasseril, Vicars of mekhala Churches were present. Very Rev. Gheevarghese Mulayamkottil Cor episcopa gave the message. Mr. C V George Cherakkunnath, H G Mathews Mor Aprhrem, Rev. Fr. Jiju Varghese Kayarady, Ver Rev Varghese Valayil Cor-episcopa are the speakers for the next days. Convetion will conclude by 22nd January 2012.

കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം-ഹൈക്കോടതി

കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം-ഹൈക്കോടതി



കൊച്ചി: പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അയല്‍വാസികള്‍ക്ക് ഇവരുടെ പ്രാര്‍ഥന ശല്യമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പെന്തക്കോസ്തുകാരില്‍ ചിലരെ പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഈ നടപടി തങ്ങളെ മനഃപൂര്‍വം ശല്യപ്പെടുത്തുന്നതാണെന്നും മതവിശ്വാസവുമായി പോലീസ് ഇടപെടുന്നത് തടയണമെന്നുമാണ് ബിനു ബേബിയും മറ്റും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണെന്ന് ഹര്‍ജിക്കാരെ അറിയിച്ചതായി പോലീസ് പറഞ്ഞു. അല്ലാതെ ഹര്‍ജിക്കാരെ ശല്യപ്പെടുത്തുകയോ അവരുടെ കൂട്ടപ്രാര്‍ഥന തടയുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഹര്‍ജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കളക്ടറുടെ അനുമതി നേടിയിരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചത് ശല്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കളക്ടറില്‍ നിന്ന് അനുമതിക്കുശേഷം പ്രാര്‍ഥന നടത്താന്‍ ഈ വിധി തടസ്സമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയം ലഭിക്കണം

കൊച്ചി: പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ പരിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച മുതല്‍ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ഏലിയാസ് മോര്‍ അത്തനാസിയോസ് അറിയിച്ചു.

Friday 20 January 2012

Priest Trustee Election Abraham KonatVote for Fr. Johns

ക്രിസ്‌തുവിന്റെ ശുശ്രൂഷയുടെ ഭാവം നാമും ധരിക്കുക: മോര്‍ അലക്‌സന്ത്രയോസ്‌

അയര്‍ക്കുന്നം: യഥാര്‍ഥ ശുശ്രൂഷ എന്തെന്നു പഠിപ്പിച്ച ക്രിസ്‌തുവിന്റെ ശുശ്രൂഷയുടെ ഭാവം നാം ധരിക്കണമെന്നു മോര്‍ അലക്‌സന്ത്രയോസ്‌ തോമസ്‌ മെത്രാപ്പോലീത്ത. കെ.സി.സി. പ്രാര്‍ഥനാ വാരാചരണത്തിന്റെ ഭാഗമായി അയര്‍ക്കുന്നം സോണിന്റെ ആഭിമുഖ്യത്തില്‍ തൂത്തൂട്ടി സെന്റ്‌ പോള്‍സ്‌ സി.എസ്‌.ഐ. പള്ളിയില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയര്‍ക്കുന്നം സോണല്‍ പ്രസിഡന്റ്‌ റവ. ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഓമത്തില്‍, ഫാ. മനോജ്‌ സ്‌കറിയ വാളംപറമ്പില്‍, ഫാ. ജോസ്‌ പുന്നമഠം, ഫാ. ഒ.എസ്‌. കുര്യാക്കോസ്‌ ഓമത്തില്‍, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ഫാ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

മൂവാറ്റുപുഴയില്‍ കത്തീഡ്രല്‍ മൂറോന്‍ കൂദാശ: സുറിയാനി കത്തോലിക്ക റീത്ത്‌ പാത്രിയര്‍ക്കീസ്‌ കേരളം സന്ദര്‍ശിക്കും

കൊച്ചി: സിറിയയിലെ സുറിയാനി കത്തോലിക്കാ റീത്ത്‌ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ ജോസഫ്‌ യോനാന്‍ ബാവ അടുത്താഴ്‌ച കേരളം സന്ദര്‍ശിക്കും. മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ സെന്റ്‌ ജോസഫ്‌ കത്തീഡ്രലിന്റെ മൂറോ കൂദാശ നിര്‍വഹിക്കുന്നതിനും കൃതജ്‌ഞതാ ബലിയര്‍പ്പണം നിര്‍വഹിക്കുന്നതിനുമാണ്‌ യോനാന്‍ ബാവ എത്തുന്നത്‌. ചടങ്ങുകള്‍ക്ക്‌ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്ക ബാവയും കാര്‍മികത്വം വഹിക്കും. 23ന്‌ തിരുവനന്തപുരത്തെത്തുന്ന പാത്രിയര്‍ക്കീസ്‌ ദൈവദാസന്‍ മോര്‍ ഇവാനിയോസിന്റെ കബറിടത്തില്‍ പ്രാര്‍ഥന നടത്തും. 24ന്‌ തിരുവല്ല ആര്‍ച്ച്‌ ബിഷപ്പ്‌ ഹൗസ്‌ സന്ദര്‍ശിക്കും. പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ചശേഷം 25ന്‌ മൂവാറ്റുപുഴയില്‍ 8.30ന്‌ വിശിഷ്‌ടാതിഥികള്‍ക്ക്‌ സ്വീകരണം. തുടര്‍ന്ന്‌ കത്തീഡ്രല്‍ കൂദാശയുടെ ആദ്യഭാഗം നിര്‍വഹിക്കും. വിശുദ്ധ ഷര്‍ബേലിന്റെ നാമത്തില്‍ സ്‌ഥാപിതമാകുന്ന ചാപ്പലിന്റെ കൂദാശ പാത്രിയര്‍ക്കീസ്‌ നിര്‍വഹിക്കും. വിശുദ്ധ ഷര്‍ബേലിന്റെ തിരുശേഷിപ്പ്‌, മാറോനൈറ്റ്‌ സന്യാസ സഭയിലെ ആബട്ട്‌ തന്നൂസ്‌ നെഹമേ ചാപ്പലില്‍ പ്രതിഷ്‌ഠിക്കും. 26ന്‌ രാവിലെ പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഭദ്രാസന ദേവാലയ മൂറോന്‍ കൂദാശയുടെ രണ്ടാംഭാഗവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശം നല്‍കും. പൊതുസമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ പുതുതായി നിര്‍മിച്ചു നല്‍കുന്ന 12 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. പുരാതന ബൈസാന്റിയന്‍ ശില്‍പ മാതൃകയിലാണ്‌ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ ഒന്നരയ്‌ക്ക് പാത്രിയര്‍ക്കീസ്‌ ബാവ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ (യാക്കോബായ) ശ്രേഷ്‌ഠ കാതോലിക്ക ബാവയെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ യല്‍ദോ മോര്‍ ബസേലിയോസ്‌ മഫ്രിയാനയുടെ കബറിടം സ്‌ഥിതി ചെയ്യുന്ന കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിയിലെത്തും. വൈകിട്ട്‌ ഏഴരയ്‌ക്ക് കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നല്‍കുന്ന അത്താഴവിരുന്നില്‍ സംബന്ധിക്കും.

DESHNO D’MALPHONO organized by Mor Ignatius Youth Association Dubai (MIYA DUBAI)



Dubai: Mor Ignatius Youth Association Dubai (MIYA Dubai) started the 100th Birthday Celebrations of Malankara Malphono of Syrian Orthodox Church, Very. Rev. Dr. Kurian Corepiscopa Kaniyamparambil on 13th January 2012 with the event, Deshno d’Malphono (meaning Gurudakshina or tribute to the teacher).The Patriarchal Vicar of Mor Ignatius Jacobite Syrian Orthodox Cathedral Dubai, HG Dr. Mathews Mor Ivanios offered Holy Qurbono in Syriac, marking the launch of the celebrations. An Olive sapling was planted by HG in the church premises after the Holy Qurbono to commemorate the 100th Birthday celebrations by MIYA Dubai. An exhibition of the books and handwritten scripts by Very. Rev. Dr. Kurian Corepiscopa Kaniyamparambil, was arranged by MIYA Dubai. The event was inaugurated by HG Dr. Mathews Mor Ivanios, presided over by the Vicar, Rev. Fr. Boby G Varghese. Rev. Fr. Binoy Thomas and Rev. Fr. John Mathew were present for the event. A documentary based on the biography of the Malankara Malphono was shown during the event. A Syriac Music Competition was conducted in the UAE level at HH Moran Mor Ignatius Zaka Iwas I Parish Hall in Mor Ignatius Jacobite Syrian Orthodox Cathedral Dubai. All the participants were presented books written & signed by Very. Rev. Dr. Kurian Corepiscopa Kaniyamparambil.

കടമറ്റത്ത് ഇടവക മഹാസംഗമത്തിന് ഒരുക്കങ്ങളായി

കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇടവക മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4ന് പെരുവംമൂഴിയില്‍ നിന്ന് രണ്ടായിരത്തോളം ഇടവക അംഗങ്ങള്‍ പങ്കെടുക്കുന്ന റാലി തുടങ്ങും. ഏറ്റവും നല്ല കുടുംബയൂണിറ്റ് നടത്തുന്ന റാലിക്ക് സമ്മാനമുണ്ട്. വൈകീട്ട് അഞ്ചിന് ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ മുഖ്യപ്രഭാഷണം നടത്തും. ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അനുമോദനവും ചടങ്ങില്‍ നല്‍കും. സ്‌നേഹവിരുന്നും ഉണ്ടാകും. ഇടവകയിലെ 16 യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വികാരിമാരായ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. യൂഹാനോന്‍ ബിനു കോഴിക്കോട്, കെ.വി. പൗലോസ്, ജോര്‍ജ് കെ. ജോണ്‍, ടി.ജെ. ബാബു, പി.പി. സജി, ബിജു കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞം തുടരുന്നു

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രാര്‍ഥനായജ്ഞം അഞ്ച് ദിവസം പിന്നിട്ടു. പ്രധാന പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് യാക്കോബായ വിഭാഗത്തെ പ്രാര്‍ഥനായജ്ഞം തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജോയി പോള്‍ മനയത്ത്, ഫാ. ജേക്കബ് കാട്ടുമഠം, ഫാ. ഏലിയാസ് കാപ്പംകുഴി, എന്നിവരാണ് നേതൃത്വം നല്‍കുന്നത്

Thursday 19 January 2012

ജീസസിന്റെ ദര്‍ശനം തുണിയില്‍!

കഴുകിയുണക്കാനിട്ട സോക്‌സുകളിലൊന്നില്‍ ജീസസിന്റെ മുഖം കണ്ട്‌ സാറാ ക്രെയ്‌ന്‍ സ്‌തംഭിച്ചുപോയി. ഇനി അത്‌ തന്റെ മാത്രം തോന്നലാകാമെന്ന്‌ കരുതി ഉടന്‍ തന്നെ സാറ തന്റെ കാമുകനെയും വിളിച്ചുവരുത്തി. ഇരുവരും ജീസസിന്റെ മുഖം തന്നെയാണ്‌ കാണുന്നത്‌ എന്ന്‌ ഉറപ്പ്‌ വരുത്തിയപ്പോഴേക്കും ഇക്കാര്യമറിഞ്ഞ്‌ കെന്റിലെ ഓര്‍പിംഗ്‌ടണ്‍ ടൗണിലെ സാറയുടെ വീട്ടിലേക്ക്‌ സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി തുടങ്ങിയിരുന്നു!

ഉണക്കാനായി പിഴിഞ്ഞ സോക്‌സിലെ ചുളിവുകളിലാണ്‌ ജീസസിന്റെ മുഖം തെളിഞ്ഞത്‌. ഇത്‌ അടുത്ത ബന്ധുക്കളെ കാണിക്കുന്നതിനായി സാറ കുറച്ച്‌ ഫോട്ടോകളും എടുത്തിരുന്നു. എന്തായാലും എന്തോ ദൈവീക സൂചനയാണ്‌ ഇതെന്നാണ്‌ അവര്‍ കരുതുന്നത്‌. പക്ഷേ എന്തിനുളളതെന്ന്‌ മനസ്സിലാവുന്നില്ല എന്നും സാറ പറയുന്നു.

തിരുരൂപം തെളിഞ്ഞത്‌ സോക്‌സില്‍ ആയതിനാല്‍ അത്‌ പളളിക്ക്‌ കൈമാറാന്‍ സാറ മടിച്ചു. പകരം അത്‌ സൂക്ഷിക്കാന്‍ ഒരു ആലയം നിര്‍മ്മിക്കുന്നതിനുളള ശ്രമവും ആരംഭിച്ചു. പക്ഷേ, ദൈവ തീരുമാനം മറ്റൊന്നാകും -സോക്‌സ് ഉണക്കാനിട്ടയിടത്തു നിന്ന്‌ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ദൈവ രൂപവും മാഞ്ഞു!

മുമ്പ്‌, ഫ്രൈയിംഗ്‌ പാനിലും പൈപ്പിലും എന്തിനേറെ ഹംഗറിയിലെ ഒരു പാടത്തിന്റെ ഗൂഗിള്‍ എര്‍ത്ത്‌ ചിത്രത്തില്‍ പോലും ജീസസിന്റെ ചിത്രം തെളിഞ്ഞത്‌ വാര്‍ത്തയായിരുന്നു.

തീക്ഷ്ണവാനും എരിവുകാരനുമായ പുരോഹിതന്‍

കോലഞ്ചേരി: മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രല്‍ വികാരി സ്ലീബാപോള്‍ കോര്‍ എപ്പിസ്‌കോപ്പക്ക് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ തീക്ഷ്ണവാനും എരിവുകാരനുമായ പുരോഹിതന്‍ എന്ന ബഹുമതി നല്‍കി.

ഡമാസ്‌കസിലെ പാത്രിയര്‍ക്കീസ് അരമനയില്‍ നടന്ന ചടങ്ങില്‍ ബാവ കോര്‍ എപ്പിസ്‌കോപ്പയെ ബഹുമതി ചിഹ്നം അണിയിച്ചു. 2011ലാണ് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഭാര്യ: മേഴ്‌സി. മക്കള്‍: എലിസബത്ത്, ഏലിയാസ്.

Michael Voice January 2012 Edition is Online now

സഭയ്‌ക്ക് നഷ്‌ടമായത്‌ മിടുക്കനായ മുതിര്‍ന്ന വൈദികനെ

തിരുവല്ല: 33 വര്‍ഷമായി വിവിധ ഇടവകകളിലും സ്‌ഥാനങ്ങളിലും ജോലി ചെയ്‌ത് ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന്‌ നല്‍കിയ വൈദികനായിരുന്നു ഇന്നലെ അപകടത്തില്‍ മരിച്ച റവ. എം.വി. ജോര്‍ജ്‌. ഇരവിപേരൂര്‍, തേവര്‍കാട്‌ വെള്ളാറ, കീഴ്‌വായ്‌പൂര്‌ ജറുസലേം, വാലാങ്കര, വേങ്ങഴ, തെള്ളിയൂര്‍, മല്ലപ്പള്ളി, പരിയാരം, തലവടി, സെന്റ്‌ ജോസഫ്‌ മുട്ടാര്‍, കല്ലൂപ്പാറ സെന്റ്‌ തോമസ്‌ ബഥനി ഇടവകകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. അയിരൂര്‍ ചായേല്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്‌. കൂടാതെ, മാര്‍ത്തോമ്മ സഭാ സുവിശേഷപ്രസംഗസംഘം സഞ്ചാരസംഘ സെക്രട്ടറി, കുമ്പനാട്‌ ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട്‌, നിരണം ഭദ്രാസന കൗണ്‍സില്‍, കോട്ടയം-റാന്നി ഭദ്രാസന വൈസ്‌പ്രസിഡന്റ്‌, പെരുമ്പാവൂര്‍ വിമന്‍സ്‌ കോളജ്‌ ഗവേണിംഗ്‌്ബോര്‍ഡ്‌, എപ്പിസ്‌കോപ്പല്‍ ഗവേണിംഗ്‌ബോഡി അംഗം, സെന്റ്‌ തോമസ്‌ കോളജ്‌ ഗവേണിംഗ്‌ബോഡിയംഗം, യുവജനസഖ്യം കേന്ദ്രകമ്മിറ്റിയംഗം, എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. മല്ലപ്പള്ളി ഹോളിഇമ്മാനുവല്‍ സി.എസ്‌.ഐ. പള്ളിയിലും കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ചിരുന്നു. മാന്നാക്കുഴിയില്‍ കൊല്ലറേത്ത്‌ എം.ജെ. വര്‍ഗീസിന്റെയും റാഹേലമ്മയുടെയും പുത്രനാണ്‌ ഇദ്ദേഹം.

മലങ്കരയുടെ സൂര്യ തേജസ്‌

MEENANGADI: 27th Dukhrono of Late Lamented Mor Philoxenos Samuel (മലങ്കരയുടെ സൂര്യ തേജസ്‌) celebrated at Meenangadi St. Peter's & St. Paul's JSO Cathedral on 17th january, Tuesday. Mor Philoxenos Zacharias Metropolitan of Malabar Diocese Led Holy Penta Mass. Venerable Cor Episcopas of the diocese assisted Mor Philoxenos. Priests and hundreds of faithful from Malabar & Kozhikode Diocese attended. Remembrance meeting held at Cathedral following the Holy Mass, was inaugurated by the Metropolitan. The key of Mor Philoxenos Bhavan was handed over by the Metropolitan.

Reception to Dr. Mor Anthimos at Aluva Mass Hall

ALUVA: Dr. Mor Anthimos Mathews offered evening prayers at Thrikunnath St. Mary's Jacobite Syrian Church ( MASS Hall). Dr. Antheemos was welcomed to the church as a vehicular procession from Patriarchal Center Puthencuriz to Aluva. The prayers were attended by priests and hundreds of faithful. A conjoined welcome to all the newly ordained Bishops are planned at Aluva on 25th Jan (Perunnal Eve).