News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 3 January 2012

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ നവീകരിച്ച സ്‌റ്റേഡിയം തൊഴില്‍ ഭക്ഷ്യമന്ത്രി ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു.

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ നവീകരിച്ച സ്‌റ്റേഡിയം തൊഴില്‍ ഭക്ഷ്യമന്ത്രി ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. അത്‌ലറ്റിക്‌ രംഗത്ത്‌ ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍നേട്ടം കൈവരിക്കാനായിട്ടില്ലെങ്കിലും കേരളത്തിലെ കായികമേള ചാമ്പ്യന്‍പട്ടം നേടിയ മാര്‍ ബേസില്‍ സ്‌കൂളും ഇവിടുത്തെ കായിക പ്രതിഭകളു രാജ്യത്തിന്റെ ഒന്നാം സ്‌ഥാനത്ത്‌ എത്തണമെന്ന്‌ മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഇന്‍ഡ്യന്‍ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെ മന്ത്രി ഷിബു ജോണ്‍ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്ന്‌ ഉപദേശിക്കുകയും ചെയ്‌തു. ദൈവാശ്രയവും കഠിനാദ്ധ്വാനവും കൈമുതലായിട്ടുളളവരാണ്‌ മാര്‍ ബേസിലെ കുട്ടികളെന്നും, മറ്റു രാജ്യങ്ങളില്‍ സ്‌പോര്‍ട്‌സിന്‌ നല്‍കുന്ന പ്രാധാന്യം ഇന്‍ഡ്യയില്ലെന്നും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ശ്രേഷ്‌ഠ കാതോലിക്ക മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉപദേശം സ്വീകരിക്കണമെന്നും ദേഷ്യം നിയന്ത്രിക്കണമെന്നും താന്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കാന്‍ തിരിച്ചുവരുമെന്നും മുഖ്യാതിഥി ശ്രീശാന്ത്‌ വ്യക്‌തമാക്കി. ടി.യു. കുരുവിള എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സഖറിയാസ്‌ മാര്‍ പോളി കാര്‍പ്പസ്‌, സ്‌കൂള്‍ മാനേജര്‍ അഡ്വ. ഷിബു കുര്യാക്കോസ്‌, കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു, ചെറിയപളളി വികാരി ഫാ. മനു മാത്യൂ, കൗണ്‍സിലര്‍മാരായ വി.വി.കുര്യന്‍, കെ.വി. തോമസ്‌, എന്‍.സി. ചെറിയാന്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഉഷാ ഡാവു, ചെറിയ പളളി ട്രസ്‌റ്റി പി.വി. പൗലോസ്‌, പി.ടി.എ. പ്രസിഡന്റ്‌ സി.ജെ. എല്‍ദോസ്‌, പ്രിന്‍സിപ്പല്‍ ജോര്‍ജ്‌ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ബേസില്‍ സ്‌കൂള്‍ സ്‌റ്റേഡിയ നവീകരണത്തിന്‌ സര്‍ക്കാര്‍ 45 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. അവശേഷിച്ച തുക സ്‌കൂള്‍ മാനേജ്‌മെന്റ്‌ ചിലവഴിച്ചു. നിലവിലുണ്ടായിരുന്ന മൈതാനം ബലപ്പെടുത്തി 200 മീറ്റര്‍ ട്രാക്ക്‌ നിര്‍മ്മിക്കുന്നതിന്‌ വിസ്‌തൃതിപ്പെടുത്തുകയും സ്‌റ്റേജ്‌ ഗാലറി, കാന എന്നിവ നിര്‍മ്മിക്കുകയും ചെയ്‌തു. ഇതോടൊപ്പം സ്‌കൂള്‍ ചിലവില്‍ സ്‌റ്റേജിന്റെ മേല്‍ക്കൂരയും അഡീഷണല്‍ ഗാലറിയും നിര്‍മ്മിച്ചിട്ടുണ്ട്‌.

No comments:

Post a Comment