News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 24 January 2012

ജില്ലയിലെ യാക്കോബായ ദേവാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ന്യൂനപക്ഷത്തിന്‌ അധികാരികളും പോലീസും ഒത്താശ ചെയ്യുകയാണെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. ഈ സ്‌ഥിതി അധികകാലം നീണ്ടുനില്‍ക്കാന്‍ ക്ഷമാശീലരായ യാക്കോബായ വിശ്വാസികള്‍ അനുവദിക്കില്ലെന്നും ബാവ അറിയിച്ചു.

കൂത്താട്ടുകുളം: ജില്ലയിലെ യാക്കോബായ ദേവാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ന്യൂനപക്ഷത്തിന്‌ അധികാരികളും പോലീസും ഒത്താശ ചെയ്യുകയാണെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. ഈ സ്‌ഥിതി അധികകാലം നീണ്ടുനില്‍ക്കാന്‍ ക്ഷമാശീലരായ യാക്കോബായ വിശ്വാസികള്‍ അനുവദിക്കില്ലെന്നും ബാവ അറിയിച്ചു. മണ്ണത്തുര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പളളിയിലെ കുടുംബയൂണിറ്റുകളുടെ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ. മണ്ണത്തൂര്‍ പളളി പൂട്ടിയ അധികാരികളുടെ നടപടി പുനഃപരിശോധിക്കണമെന്ന്‌ ദേവാലയം വിശ്വാസികള്‍ക്ക്‌ തുറന്ന്‌ നല്‍കണമെന്നും ബാവ ആവശ്യപ്പെട്ടു. ഡോ. മാത്യുസ്‌ മോര്‍ ഈവാനിയോസ്‌ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌, ആദായി ജേക്കബ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കാക്കൂര്‍ തോമസ്‌, ഫാ. ജോയി ആനിക്കൂഴി, ഫാ. എല്‍ദോസ്‌ കക്കാട്ടില്‍, ഫാ. ഷിബിന്‍ പോള്‍, ഫാ. ബിനു വര്‍ഗീസ്‌, ബെന്നി പൈലി, കെ.സി. തങ്കച്ചന്‍, ജേക്കബ്‌ ജോണ്‍, ജോണ്‍സണ്‍ ജോസഫ്‌, ഫാ. പൗലോസ്‌ ഞാറ്റുംകാലായില്‍, ഫാ. ബേബി മണ്ടോളില്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment