News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 10 January 2012

പാല്‍ കുടിക്കൂ, സോപ്പും യൂറിയയും അകത്താക്കൂ!

ന്യൂഡല്‍ഹി: ഒരു ഗ്ലാസ്‌ പാല്‍ കുടിക്കൂ, ആരോഗ്യം സംരക്ഷിക്കൂ എന്ന ഉപദേശം തല്‍ക്കാലം വിസ്‌മരിക്കാം. കാരണം, ഫുഡ്‌ സേഫ്‌റ്റി സ്‌റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ കേന്ദ്രഭരണപ്രദേശങ്ങളും സംസ്‌ഥാനങ്ങളും ഉള്‍പ്പെടെ 33 ഇടങ്ങളില്‍ നടത്തിയ പാല്‍ സാമ്പിള്‍ പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതാണ്‌. പരിശോധനയില്‍ 68.4 ശതമാനം സാമ്പിളുകളും ഗുണനിലവാരം പാലിക്കുന്നില്ല എന്ന്‌ വെളിപ്പെട്ടു. പാലില്‍, വെളളം, ഡിറ്റര്‍ജന്റ്‌, യൂറിയ, ഫാറ്റ്‌ തുടങ്ങിയവ കലര്‍ത്തിയിരിക്കുന്നതായും കണ്ടെത്തി. കേരളത്തില്‍ നിന്നുളള 28 ശതമാനം സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണ്‌. അതേസമയം, പശ്‌ചിമ ബംഗാള്‍, ബീഹാര്‍, ഛത്തീസ്‌ഗഡ്‌, ഝാര്‍ഖണ്ഡ്‌, ഒറീസ, മിസോറാം എന്നിവിടങ്ങളില്‍ നിന്നുളള ഒരു സാമ്പിളും ഗുണനിലവാരം പാലിക്കുന്നില്ല. എന്നാല്‍, ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുളള എല്ലാ സാമ്പിളും ഗുണ നിലവാരം പാലിക്കുന്നവയായിരുന്നു. ഗുജറാത്ത്‌-89 ശതമാനം, ജമ്മു-കശ്‌മീര്‍- 83 ശതമാനം, പഞ്ചാബ്‌-81 ശതമാനം, രാജസ്‌ഥാന്‍-76 ശതമാനം, ഡല്‍ഹി-70 ശതമാനം, ഹര്യാന 65 ശതമാനം, കര്‍ണാടക-22 ശതമാനം, തമിഴ്‌നാട്‌-12 ശതമാനം, ആന്ധ്രപ്രദേശ്‌-6.7 ശതമാനം എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നുളള ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത പാല്‍ സാമ്പിളുകളുടെ ശതമാനക്കണക്കുകള്‍.

No comments:

Post a Comment