News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 16 January 2012

യാക്കോബായ സുറിയാനി സഭയുടെ പുതിയ മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ (ഡോ. ജോമി ജോസഫ്) മാത്യൂസ് മാര്‍ അന്തീമോസ് എന്ന നാമത്തില്‍ അഭിഷിക്തനായി.

ദമാസ്‌ക്കസിലെ മര്‍ത്‌സെദാനായിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഞായറാഴ്ചയായിരുന്നു സ്ഥാനരോഹണം. ശുശ്രൂഷയില്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഹകാര്‍മികനായി രുന്നു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ പീലക്‌സീനോസ് മത്തിയാസ് നയിസ്, ദിവന്നാസിയോസ് യൂഹാനോന്‍ ഹവാക്ക്, ഇവാനിയോസ് പൗലോസ് അല്‍-സൗഖി, ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കര്‍പ്പോസ്, സഖറിയ ആലുക്കല്‍ റമ്പന്‍, കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പന്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. എബ്രഹാം വലിയപറമ്പില്‍, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. എല്‍ദോസ് ചക്യാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നവാഭിഷിക്തനായ മെത്രാപ്പോലീത്തയുടെ മാതാപിതാക്കളായ സി.എം. ജോസഫും മേരിയും സഹോദരീ കുടുംബവും, ഇടവകാംഗങ്ങളും പങ്കെടുത്തു. മെത്രാപ്പോലീത്ത 17ന് മടങ്ങിയെത്തും. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളിയില്‍ കുടുംബാംഗമാണ് ഇദ്ദേഹം.

No comments:

Post a Comment