News
Wednesday, 11 January 2012
മാരാമണ്‍, ചെറുകോല്‍പ്പുഴ, മഞ്ഞനിക്കര:സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ത്തീകരിക്കും
പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, മഞ്ഞനിക്കര പെരുനാള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ ചെയ്‌തുവരുന്ന എല്ലാ സേവനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കും. കലക്‌ടറേറ്റില്‍ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മാരാമണ്‍ കണ്‍വന്‍ഷന്‍ കാലയളവില്‍ പമ്പയിലെ ജലവിതാനം ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കും. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണി ഫെബ്രുവരി 10നകം പൂര്‍ത്തീകരിക്കും.
കണ്‍വന്‍ഷന്‍ നഗറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ഒരുക്കും. കെഎസ്‌ആര്‍ടിസി ആവശ്യമായ സ്‌പെഷല്‍ സര്‍വീസ് നടത്തും. ഈ മേഖലകളില്‍ വ്യാജ മദ്യ വില്‍പന തടയാന്‍ സംവിധാനമേര്‍പ്പെടുത്തും.
മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകളുടെ സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല ആര്‍.ഡി.ഒ ആന്റണി ഡൊമനിക്കിനെയും മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് അടൂര്‍ ആര്‍ഡിഒ എം.സി. സരസമ്മയെയും കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്.
കലക്‌ടര്‍ പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. രാജുഎബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്‌ജ്, എഡിഎം എച്ച്.സലിംരാജ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌റ്റെല്ലാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണ ദേവി, എം.ടി.ഇ.എ ഭാരവാഹികളായ എബ്രഹാം പി.ഉമ്മന്‍, പി.പി.അച്ചന്‍കുഞ്ഞ്, ഹിന്ദുമത പരിഷത്ത് ഭാരവാഹികളായ കെ.ജി.ശങ്കരനാരായണപിള്ള, എം.പി.ശശിധരന്‍ നായര്‍, മഞ്ഞനിക്കര ദയറ ഭാരവാഹികളായ ജേക്കബ് തോമസ് കോര്‍ എപ്പിസ്‌കോപ്പ, ഇ.കെ. മാത്യു കോര്‍ എപ്പിസ്‌കോപ്പ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment