News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 9 January 2012

ആര്‍പ്പൂക്കര സെന്റ്‌ തോമസ്‌ യാക്കോബായ പള്ളി കൂദാശ

ആര്‍പ്പൂക്കര: സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ദേവാലയ കൂദാശയോടനുബന്ധിച്ച്‌ ഇന്ന്‌ രാവിലെ 8.30ന്‌ പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. 13ന്‌ വൈകിട്ട്‌ 5.30ന്‌ സന്ധ്യാപ്രാര്‍ഥന, 6.30ന്‌ സുവിശേഷപ്രസംഗം. 14ന്‌ വൈകിട്ട്‌ 6.30ന്‌ കൂദാശയുടെ ഒന്നാം ഭാഗത്തിന്‌ ഡോ. തോമസ്‌ മാര്‍ തീമോത്തിയോസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. 15ന്‌ രാവിലെ എട്ടിന്‌ കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന്‌ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ശ്രേഷ്‌ഠ പൗരസ്‌ത്യ കാതോലിക്കാ ഡോ. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വവും ഡോ. തോമസ്‌ മാര്‍ തീമോത്തിയോസ്‌, ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ സഹകാര്‍മികത്വവും വഹിക്കും. 11ന്‌ നടക്കുന്ന പൊതുസമ്മേളനം പൗരസ്‌ത്യ കാതോലിക്കാ ഡോ. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജോസ്‌ കെ. മാണി എം.പി, സുരേഷ്‌കുറുപ്പ്‌ എം.എല്‍.എ. തുടങ്ങിയവര്‍ പ്രസംഗിക്കും

No comments:

Post a Comment