News
Wednesday, 4 January 2012
യാക്കോബായ സഭയുടെ വിവിധ ദൈവാലയങ്ങളില്‍ വിശ്വാസികള്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു. സഭയുടെ ദൈവാലയങ്ങള്‍ മറുവിഭാഗം കൈയേറുവാന്‍ ശ്രമിക്കുമ്പോള്‍ നിയമപാലകര്‍ കാട്ടുന്നതായ നിസ്സംഗതയും നീതിരഹിതമായ സമീപനവും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്കെതിരെ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംയുക്ത ആലോചനായോഗം ചേരും. വൈകിട്ട് 4 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലാണ് യോഗം. സഭയുടെ സണ്‍ഡേസ്‌കൂള്‍, യൂത്ത് അസോസിയേഷന്‍, മര്‍ത്തറിയം വനിതാസമാജം, കുടുംബയൂണിറ്റുകള്‍, വിശ്വാസ സംരക്ഷണസമിതി, ലീഗല്‍ സെല്‍ തുടങ്ങിയവരുടെ സംയുക്തയോഗമാണ് ചേരുന്നത്.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ യാക്കോബായ സഭാ വിശ്വാസികളെ പള്ളി അടച്ചിട്ട് ക്രൂരമായി പോലീസ് മര്‍ദ്ദിക്കുകയാണ് ഉണ്ടായതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ക്രൂരമായി മര്‍ദ്ദനമേറ്റ പലരും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതിന് സമാധാനമുണ്ടാക്കണം. സ്ത്രീകളടക്കം ഉള്ള വിശ്വാസികളുടെ നേരെ പോലീസ് നടത്തിയ അതിക്രമത്തിന് യാതൊരു നീതീകരണവും ഇല്ല. സമീപകാലത്ത് യാക്കോബായ സഭയുടെ വിവിധ ദൈവാലയങ്ങളില്‍ വിശ്വാസികള്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു. സഭയുടെ ദൈവാലയങ്ങള്‍ മറുവിഭാഗം കൈയേറുവാന്‍ ശ്രമിക്കുമ്പോള്‍ നിയമപാലകര്‍ കാട്ടുന്നതായ നിസ്സംഗതയും നീതിരഹിതമായ സമീപനവും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയിലെ പോലീസ് നടപടിയില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന വിശ്വസ സംരക്ഷണസമിതിയോഗം ശക്തമായി പ്രതിഷേധിച്ചു.
തത്സ്ഥിതിക്കും കോടതിവിധിക്കും എതിരായുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നടപടികള്‍ക്ക് സംരക്ഷണം നല്‍കുവാനുള്ള പോലീസ് നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ത്രീകള്‍ അടക്കമുള്ള ഇടവക വിശ്വാസികളെ പള്ളി അടച്ചിട്ട് പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിശ്വാസസംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
വിശ്വാസികളെ വേട്ടയാടുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിശ്വാസികളെ മര്‍ദ്ദിക്കുന്നതും കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുന്നതും അവസാനിപ്പിക്കണം. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് 5 ന് കണ്യാട്ടുനിരപ്പില്‍ വിശ്വാസ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം കൂടും. പ്രതിഷേധയോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രപ്പോലീത്തമാരും പങ്കെടുക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment