കൊച്ചി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ഇനിയുള്ള സഭാ ചരിത്രത്തില്‍ ആസ്ഥാന ദേവാലയമായി അറിയപ്പെടും. ദേവാലയത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രലായി ഉയര്‍ത്തിയതോടെ പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട മുഹൂര്‍ത്തമായി കഴിഞ്ഞദിവസം നടന്ന കത്തീഡ്രല്‍ പ്രഖ്യാപനച്ചടങ്ങ് മാറി.
വ്യാഴാഴ്ച വൈകീട്ട് 4.45ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും പള്ളിയിലേക്ക് ആനയിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ദേവാലയത്തെ കത്തീഡ്രലാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ ശിലാലിഖിതം അനാഛാദനം ചെയ്ത് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, കോര്‍ എപ്പിസ്‌കോപ്പമാരായ തോമസ് പനച്ചിയില്‍, ആദായി ജേക്കബ്, സ്ലീബാ പോള്‍ വടുവേലി, സാജു ചെറുവിള്ളില്‍ എന്നിവരും ഫാ. ജേക്കബ് കൂളിയാട്ട്, ഫാ. ജോര്‍ജ് ചേന്നോത്ത്, ഫാ. ജേക്കബ് പുളിക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ഷാജി മേപ്പാടം, ട്രസ്റ്റിമാരായ സി.ഒ. അബ്രഹാം, പോള്‍ പടിഞ്ഞാറേതില്‍, സണ്ണി കാഞ്ഞരത്തിങ്കല്‍, കെ.എസ്. പൗലോസ്, പ്രിന്‍സ് സി. മാത്യു, റോയി സി. കുര്യാക്കോസ്, ജോര്‍ജ് കുര്യന്‍ എന്നിവരും പ്രസംഗിച്ചു. ശനിയാഴ്ച പള്ളിയില്‍ രാവിലെ 8.45ന് വി. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മുഖ്യകാര്‍മികനാകും. 12ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും.
No comments:
Post a Comment