News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 21 January 2012

ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയ്‌ക്ക്‌ കമാന്‍ഡര്‍ സ്ഥാനം നല്‍കി

 
ജോര്‍ജിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സെന്റ്‌ എഫ്രയിം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും, യൂണിവേഴ്‌സിറ്റി ഓഫ്‌ അര്‍ക്കന്‍സാസ്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ പ്രൊഫസറുമായ ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയ്‌ക്ക്‌ അതിവിശിഷ്‌ട പാത്രിയര്‍ക്കാ ബഹുമതിയായ കമാന്‍ഡര്‍ സ്ഥാനം നല്‍കി ആദരിച്ചു.

ഇനുവരി ഒന്നാംതീയതി ഞായറാഴ്‌ച അഗസ്റ്റാ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച്‌ നടന്ന പ്രത്യേക ചടങ്ങില്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പലീത്ത സ്ഥാനചിഹ്നവും ബഹുമതിപത്രവും അദ്ദേഹത്തെ അണിയിച്ചു.

മെഡിക്കല്‍ രംഗത്തെ മികച്ച സേവനങ്ങള്‍ക്കൊപ്പം സാമുദായിക-സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ ഡോ. ഇ.സി. ഏബ്രഹാം പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. അഗസ്റ്റാ സെന്റ്‌ മേരീസ്‌ ഇടവകയുടെ സ്ഥാപകാംഗം കൂടിയായ ഇദ്ദേഹം മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗമായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇടവക വികാരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രൗഢമായ ചടങ്ങില്‍ പങ്കെടുത്തു. അനുമോദന യോഗത്തില്‍ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. അഗസ്റ്റയിലെ പ്രശസ്‌തമായ പാട്രിഡ്‌ജ്‌ ഇന്‍ ഹോട്ടലില്‍ വിരുന്ന്‌ സത്‌കാരം നടത്തപ്പെട്ടു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.



No comments:

Post a Comment