News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 9 January 2012

മഞ്ഞനിക്കര തീര്‍ഥയാത്രാ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും.

പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാമതു ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അപ്പോസ്‌തോലിക പ്രതിനിധികളായി പേട്രിയാര്‍ക്കല്‍ അസിസ്‌റ്റന്റ്‌ മാര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌, ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ക്ലീമിസ്‌ ദാനിയേല്‍ ഖൂറിയ മെത്രാപ്പോലീത്തമാര്‍ ഇക്കൊല്ലത്തെ പെരുന്നാള്‍ ചടങ്ങുകളില്‍ മുഖ്യാതിഥികളായിരിക്കുമെന്ന്‌ ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്തയും പെരുന്നാള്‍ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയും പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. മഞ്ഞനിക്കര ദയറാതലവനായിരുന്ന മാര്‍ യൂലിയോസ്‌ ബാവയുടെ 50-ാമത്‌ ഓര്‍മപ്പെരുന്നാളും ഇതോടൊപ്പം കൊണ്ടാടും. ഫെബ്രുവരി അഞ്ചിനു വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം മഞ്ഞനിക്കര ദയറായിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നേദിവസം വൈകുന്നേരം ആറിനു ഓമല്ലൂര്‍ കുരിശിങ്കല്‍ പെരുന്നാള്‍ കൊടിയേറ്റ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും. പ്രധാന പെരുന്നാല്‍ 10, 11 തീയതികളിലായി നടക്കും. കാല്‍നട തീര്‍ഥയാത്രാ സംഘങ്ങള്‍ക്കു പത്തിന്‌ ഉച്ചകഴിഞ്ഞ്‌ ഓമല്ലൂര്‍ കുരിശിങ്കലും ദയറായിലും സ്വീകരണം. വൈകുന്നേരം ആറിനു തീര്‍ഥയാത്രാ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പ്രസംഗിക്കും. 11 നു പുലര്‍ച്ചെ 5.30ന്‌ ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും രാവിലെ എട്ടിനു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായി എത്തുന്ന മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും. തോമസ്‌ മാര്‍ അലക്‌സന്ത്രയോസ്‌ മെത്രാപ്പോലീത്ത, കണ്‍വീനര്‍ ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌ കോര്‍ എപ്പിസ്‌കോപ്പ, പി.ഇ. മാത്യൂസ്‌ റമ്പാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഏഴിനു രാത്രി ഏഴിനു കണ്‍വന്‍ഷന്‍ ആരംഭിക്കും. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. റവ.ഡോ. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. എട്ടിനു രാത്രി ഫാ. ഫിലിപ്പ്‌ ജേക്കബ്‌ നടയിലും ഒമ്പതിനു ഡീക്കന്‍ അഭിലാഷ്‌ ഏബ്രഹാമും പ്രസംഗിക്കും. പത്തിനു രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു തോമസ്‌ മാര്‍ തീമോത്തിയോസ്‌, പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്തമാര്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിനു കാല്‍നട തീര്‍ഥാടകര്‍ക്ക്‌ ഓമല്ലൂര്‍ കുരിശിങ്കില്‍ ദയറാ കമ്മിറ്റിയുടെയും പൗരാവലിയുടെയും സ്വീകരണം. സന്ധ്യാനമസ്‌കാരത്തേത്തുടര്‍ന്നു തീര്‍ഥയാത്ര സമാപന സമ്മേളനം. 11 നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്‌തേഫാനോസ്‌ പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30 നും രാവിലെ എട്ടിനും ദയറാ കത്തീഡ്രലില്‍ കുര്‍ബാന, 10.30 ന്‌ പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. ദയറാ അധിപരായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ക്കൊപ്പം പെരുന്നാള്‍ കമ്മിറ്റിയംഗങ്ങളായ കെ.ടി. വര്‍ഗീസ്‌, ജോസ്‌ മങ്ങാട്ടേത്ത്‌, ബിനു വാഴമുട്ടം എന്നിവരും പരിപാടികള്‍ വിശദീകരിച്ചു.

No comments:

Post a Comment