News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 19 January 2012

സഭയ്‌ക്ക് നഷ്‌ടമായത്‌ മിടുക്കനായ മുതിര്‍ന്ന വൈദികനെ

തിരുവല്ല: 33 വര്‍ഷമായി വിവിധ ഇടവകകളിലും സ്‌ഥാനങ്ങളിലും ജോലി ചെയ്‌ത് ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന്‌ നല്‍കിയ വൈദികനായിരുന്നു ഇന്നലെ അപകടത്തില്‍ മരിച്ച റവ. എം.വി. ജോര്‍ജ്‌. ഇരവിപേരൂര്‍, തേവര്‍കാട്‌ വെള്ളാറ, കീഴ്‌വായ്‌പൂര്‌ ജറുസലേം, വാലാങ്കര, വേങ്ങഴ, തെള്ളിയൂര്‍, മല്ലപ്പള്ളി, പരിയാരം, തലവടി, സെന്റ്‌ ജോസഫ്‌ മുട്ടാര്‍, കല്ലൂപ്പാറ സെന്റ്‌ തോമസ്‌ ബഥനി ഇടവകകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. അയിരൂര്‍ ചായേല്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്‌. കൂടാതെ, മാര്‍ത്തോമ്മ സഭാ സുവിശേഷപ്രസംഗസംഘം സഞ്ചാരസംഘ സെക്രട്ടറി, കുമ്പനാട്‌ ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട്‌, നിരണം ഭദ്രാസന കൗണ്‍സില്‍, കോട്ടയം-റാന്നി ഭദ്രാസന വൈസ്‌പ്രസിഡന്റ്‌, പെരുമ്പാവൂര്‍ വിമന്‍സ്‌ കോളജ്‌ ഗവേണിംഗ്‌്ബോര്‍ഡ്‌, എപ്പിസ്‌കോപ്പല്‍ ഗവേണിംഗ്‌ബോഡി അംഗം, സെന്റ്‌ തോമസ്‌ കോളജ്‌ ഗവേണിംഗ്‌ബോഡിയംഗം, യുവജനസഖ്യം കേന്ദ്രകമ്മിറ്റിയംഗം, എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. മല്ലപ്പള്ളി ഹോളിഇമ്മാനുവല്‍ സി.എസ്‌.ഐ. പള്ളിയിലും കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ചിരുന്നു. മാന്നാക്കുഴിയില്‍ കൊല്ലറേത്ത്‌ എം.ജെ. വര്‍ഗീസിന്റെയും റാഹേലമ്മയുടെയും പുത്രനാണ്‌ ഇദ്ദേഹം.

No comments:

Post a Comment