News
Wednesday, 11 January 2012
നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ ഡെമാസ്‌കസിലേക്ക്
കൊച്ചി: യാക്കോബായ സഭയുടെ നിയുക്ത മെത്രാനും നവാഭിഷിക്ത മെത്രാപ്പോലീത്തമാരും സഭയുടെ ആസ്ഥാനമായ ഡമാസ്‌കസിലേക്ക് പുറപ്പെടുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭാ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറയും ഫാ. എബ്രഹാം വലിയപറമ്പിലും ആലുക്കല്‍ സ്‌കറിയ റമ്പാനും (അങ്കമാലി), ഫാ. ജേക്കബ് കൊച്ചുപറമ്പിലു (മൂവാറ്റുപുഴ) മാണ് ഡമാസ്‌കസിലേക്ക് പോകുന്നത്. കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ടാകും.
ജനവരി 15ന് സഭാതലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ പ്രധാന കാര്‍മികത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ സഹകാര്‍മ്മികത്വത്തിലും നിയുക്ത മെത്രാന്‍ സ്‌തേപ്പാനോസ് റമ്പാനെ (ഫാ. ഡോ. ജോമി ജോസഫ്) മെത്രാപ്പോലീത്തയായി വാഴിക്കും.
ഏലിയാസ് മോര്‍ യൂലിയോസ് (പെരുമ്പാവൂര്‍), തോമസ് മാര്‍ അലക്‌സന്ത്രയോസ് (പാണമ്പടി, കോട്ടയം), സഖറിയാസ് മോര്‍ പോളികാര്‍പ്പസ് (കുറിച്ചി, കോട്ടയം) എന്നീ നവാഭിഷിക്ത മെത്രാന്മാരും സ്‌തേപ്പാനോസ് റമ്പാന്‍ എന്ന് പേരിലുള്ള ഫാ. ഡോ. ജോമി ജോസഫ് (ആലുവ) നിയുക്ത മെത്രാനും 13 ഉം 14 ഉം തീയതികളിലായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിക്കും
Subscribe to:
Post Comments (Atom)
" ബര്‍ യോന ശിമവോനെ(യോനായുടെ മകനായ ശേമവോനെ)
ReplyDeleteനീ ഭാഗ്യവാന്‍ ജടരക്തങ്ങള്‍ അല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇത് വെളിപെടുതിയത്! നീ പത്രോസ് ആകുന്നു ( പാറപോലെഉറച്ച വിശ്വാസം ഉള്ളവന്‍)
ഈ പാറമേല്‍ (പത്രോസ് ഏറ്റു പറഞ്ഞ വിശ്വസമാകുന്ന്നപാറമേല്‍) എന്റെ സഭയെ പണിയും"! പാറ ക്രിസ്തുവാണ്! ശേമവൂന്‍ പത്രോസ് എന്ന വ്യക്തിയിലല്ല കര്‍ത്താവ് സഭയെ പണിതത്! ക്രിസ്തു തന്നെ മൂലക്കല്ലും അപോസ്തലന്മാര്‍ ,പ്രവാചകന്മാര്‍ അടിസ്ഥാനവുമാണ്!