വൈകീട്ട് 5 മണിക്ക് വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഷ്‌ലി കാടന്‍തോട്ട്, ആഷ്‌ലി ജോര്‍ജ്ജ്, മെറീന തോമസ് എന്നിവരുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ആഘോഷ പരിപാടികളുടെ ചെയര്‍ പെഴ്‌സണ്‍ അഗസ്റ്റിന്‍ പോള്‍ ആമുഖപ്രസംഗം നടത്തി. മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
പ്രസിഡന്റ് തമ്പി പനയ്‌ക്കലിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം മുഖ്യാതിഥി യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തയും പാത്രിയാര്‍ക്കന്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനി ക്രിസ്‌തുമസ്സ് സന്ദേശം നല്‍കി. ശാന്തിയുടേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നന്മയുടേയും ക്രിസ്‌തുമസ്സ് പുതുവത്സരാശംസകള്‍ അഭിവന്ദ്യ തിരുമേനി ഏവര്‍ക്കും നേര്‍ന്നു.
വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. മീനാ തമ്പി, മനോജ് അലക്‌സ്, സാബു ഇത്താക്കല്‍, നിരോഷാ തമ്പി, സോണിയ ഇത്താക്കല്‍, സോണ ഇത്താക്കല്‍, ഷോണ്‍ കുരിയാക്കോസ്, റബേക്ക വയലുങ്കല്‍, ഫ്‌ളോറന്‍സ്, ഡെമ്മി, ക്രിസ്റ്റി, നിമ്മി, മജ്ഞു, മെര്‍ലിന്‍, അഷിത, ഷാജി, ആന്‍സ്, ചെല്‍സിയ, ആഷിതാ അലക്‌സ്, ഇവാനിയ, ക്രിസ്റ്റീന്‍, നേഹ, സവാന, സാന്ദ്ര, സെറീന, സിഡ്‌നി, ആഷ്‌ലി, അമാന്‍ഡ, ആന്‍മേരി, സാലി, റെയ്‌ച്ചല്‍, ടാനിയ, ജാനിസ്, സമാന്‍ഡാ, ക്ലമന്റ്, അജ്ഞു തുടങ്ങിയവര്‍ നൃത്തനൃത്യങ്ങള്‍ കൊണ്ടും ശ്രുതിമധുരമായ ഗാനങ്ങള്‍കൊണ്ടും സദസ്യര്‍ക്ക് ദൃശ്യശ്രാവണ വിരുന്നൊരുക്കി.
`കേരള ജ്യോതി' ചീഫ് എഡിറ്റര്‍ ജയിംസ് ഇളാംപുരയിടത്തില്‍ മുഖ്യാതിഥിക്ക് ഒരു കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കേരള ജ്യോതി വളരെ മനോഹരമായി തയ്യാറാക്കിയ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കുരിയാക്കോസ് തരിയന്‍, മത്തായി പി. ദാസ്, ഇന്നസന്റ് ഉലഹന്നാന്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തിയതോടൊപ്പം, പരസ്യങ്ങള്‍ തന്നു സഹായിച്ചവര്‍ക്കും അച്ചടിച്ച സെന്റ് ഫ്രാന്‍സിസ് പ്രസ്സിനും ജയിംസ് പ്രത്യേകം നന്ദി പറഞ്ഞു. കൂടാതെ, `കേരള ജ്യോതി'യുടെ വളര്‍ച്ചയില്‍ പങ്കാളികളായ എല്ലാ വായനക്കാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ഫൊക്കാനയും സെവന്‍ബൊറോ അസ്സോസിയേഷനുമാണ് സ്‌പോണ്‍സര്‍ ചെയ്‌തത്. ഫൊക്കാനയുടെ ക്യാഷ് അവാര്‍ഡിന് ജോനഥന്‍ വയലുങ്കലും സെവന്‍ബൊറോയുടെ ക്യാഷ് അവാര്‍ഡിന് ക്രിസ്റ്റീന്‍ തൊലാനിയും അര്‍ഹരായി. വര്‍ഗീസ് ഒലഹന്നാന്‍ മത്തായി പി. ദാസ് എന്നിവര്‍ യഥാക്രമം ഈ അവാര്‍ഡുകള്‍ രണ്ടു കുട്ടികള്‍ക്കും നല്‍കി. ട്രഷറര്‍ ഷാജിമോന്‍ വെട്ടം വിജയികളെ സദസ്സിനു പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് താമരവേലിയേയും വിദ്യാജ്യോതി മുന്‍ പ്രിന്‍സിപ്പാള്‍ മറിയാമ്മ നൈനാനേയും ഈ അവസരത്തില്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.
ജൂണ്‍ 30, ജുലൈ 1,2,3 തിയ്യതികളില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനെക്കുറിച്ചുള്ള വിശദീകരണം ഫിലിപ്പോസ് ഫിലിപ്പ് സദസ്യരുമായി പങ്കുവെച്ചു. തമ്പി പനയ്‌ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ നര്‍മ്മസരസമായ സ്‌കിറ്റ് പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ വക നല്‍കി. മനോജ് അലക്‌സിന്റെ നേതൃത്വത്തില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ അവതരിപ്പിച്ച ക്രിസ്‌തുമസ്സ് കരോള്‍ ഗാനങ്ങള്‍ ഭക്തിനിര്‍ഭരവും ഇമ്പമുള്ളതുമായിരുന്നു. സാന്റാക്ലോസ് ആയി ഇന്നസന്റ് ഉലഹന്നാന്‍ വേഷമിട്ടു.
റജീനാ ജയിംസ്, ബോസ് കുരുവിള, അഗസ്റ്റിന്‍ പോള്‍, തോമസ് മാത്യു, വര്‍ഗീസ് ഒലഹന്നാന്‍, ജോസഫ് കുരിയപ്പുറം എന്നിവരായിരുന്നു കോ-ഓര്‍ഡിനേറ്റര്‍മാര്‍. തോമസ് മാത്യു, അലോഷ് അലക്‌സ്, ജോണ്‍ തൊലാനി, അലക്‌സ് കോപ്പാറ എന്നിവരായിരുന്നു എം.സി.മാര്‍. ഷാജി സ്‌കറിയ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണിലിന്റെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
No comments:
Post a Comment